»   » റഹ്മാനെതിരെ നര്‍ത്തകരും രംഗത്ത്

റഹ്മാനെതിരെ നര്‍ത്തകരും രംഗത്ത്

Posted By:
Subscribe to Filmibeat Malayalam
AR Rahman
കോമണ്‍വെല്‍ത്ത് ഗെയിംസിനായി അഞ്ച് കോടി ചെലവിട്ട് എആര്‍ റഹ്മാന്‍ ഒരുക്കിയ ഔദ്യോഗിക ഗാനത്തിനെതിരേ എതിര്‍പ്പ് ഏറുന്നു. ഉദ്ഘാടനച്ചടങ്ങിന് നടത്താനിരിക്കുന്ന നൃത്തത്തിന് ഒട്ടും യോജിക്കുന്നതല്ല റഹ്മാന്റെ ഗാനമെന്നു നര്‍ത്തകരുടെ ആരോപണം.

പണ്ഡിറ്റ് ബിര്‍ജു മഹരാജ്, സരോജ് വൈദ്യനാഥന്‍, രാജ റെഡ്ഡി, സോണല്‍ മാന്‍സിങ്, ഗുരുസിങ്, ഭാരതി ശിവജി എന്നിവരാണ് ഓസ്‌കാര്‍ ജേതാവിന്റെ ഗാനത്തിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയത്.

നൃത്തത്തിനായി മറ്റൊരു പാട്ട് ചിട്ടപ്പെടുത്താനും ഇവര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. റഹ്മാന്റെ ഗാനം നന്നായില്ലെന്നാരോപിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും സംഘാടക സമിതി അംഗങ്ങളും രംഗത്തു വന്നിരുന്നു.

ലോകകപ്പ് ഫുട്‌ബോളിന്റെ തീം സോങായ പോപ് ഗായിക ഷക്കീറ ഒരുക്കിയ വാക്ക വാക്ക ഗാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റഹ്മാന്റെ ഗാനം ഏറെ പിന്നിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam