»   » താമരശ്ശേരി ഒരു തായ്‌ലാന്റാക്കാന്‍ സജി സുരേന്ദ്രന്‍

താമരശ്ശേരി ഒരു തായ്‌ലാന്റാക്കാന്‍ സജി സുരേന്ദ്രന്‍

Posted By:
Subscribe to Filmibeat Malayalam
Saji Surendran
മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ വൈകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ യുവതാരങ്ങളെ അണിനിരക്കുന്ന പ്രൊജക്ടുമായി മുന്നോട്ട്. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'താമരശ്ശേരി ടു തായ്‌ലാന്‍്ഡ്' എന്നൊരു ചിത്രമാണ് സജി ഒരുക്കുന്നത്.

പതിവു പോലെ കൃഷ്ണ പൂജപ്പുര തന്നെയാണ് ഈ സജി ചിത്രത്തിനും തിരക്കഥ രചിയ്ക്കുന്നത്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ലാലു അലക്‌സ്, ജഗതി, ബിജു മേനോന്‍, ഇന്ദ്രന്‍സ് എന്നിവരും ഈ ചിത്രത്തിലുണ്ടാവും. ഏറെ രസകരമായ ഒരു പ്ലോട്ടാണ് കൃഷ്ണ പൂജപ്പുര സിനിമയ്ക്ക് വേണ്ടി തയാറാക്കിയിരിക്കുന്നത്..കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്‍കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

ഫോര്‍ ഫ്രണ്ട്‌സിനേറ്റ തിരിച്ചടിയ്ക്ക് ശേഷം മമ്മൂട്ടി-ലാല്‍ പ്രൊജക്ടുകളായിരുന്നു സജിയുടെ മനസ്സിലുണ്ടായിരുന്നത്. മുഴുവന്‍ തിരക്കഥയുമായി വന്ന് തൃപ്തിപ്പെട്ടാല്‍ ഡേറ്റ് തരാമെന്നായിരുന്നു ലാല്‍ നല്‍കിയിരുന്ന വാഗ്ദാനം. ഇതിനിടെ മമ്മൂട്ടിയെ വെച്ച് പുളുവടി മത്തായി എന്നൊരു സിനിമ പ്രഖ്യാപിച്ചെങ്കിലും താരത്തിന്റെ ഡേറ്റ് ഒഴിവിലാത്തത് സംവിധായകന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ്് സജി മറ്റുവഴികള്‍ തേടിയത്.

മണിയന്‍ പിള്ള ഫിലിംസിന്റെ ബാനറില്‍ നടനും നിര്‍മാതാവുമായി മണിയന്‍ പിള്ള രാജുവാണ് താമരശ്ശേരി ടു തായ്‌ലാന്‍ഡ് നിര്‍മിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam