»   » നടി സാമന്തയെ ഒരു സംഘം അപമാനിച്ചു

നടി സാമന്തയെ ഒരു സംഘം അപമാനിച്ചു

Posted By:
Subscribe to Filmibeat Malayalam
Samantha
തെലുങ്ക് നടി സാമന്തയെ തിരുപ്പതിയില്‍ വച്ച് ഒരു സംഘം പുരുഷന്മാര്‍ ചേര്‍ന്ന് അപമാനിച്ചു. ഒരു ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സാമന്ത തിരുപ്പതി ക്ഷേത്രനഗരത്തില്‍ എത്തിയത്.

ഡിസംബര്‍ 7ന് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയുത്ഘാടനം കാണാന്‍വേണ്ടി സ്ഥലത്ത് ഒട്ടേറെപ്പേര്‍ തടിച്ചൂകൂടിയിരുന്നു.

കടയ്ക്കുള്ളില്‍ വച്ച് ചടങ്ങുകള്‍ കഴിഞ്ഞശേഷം പുറത്തേയ്ക്കുവരുമ്പോള്‍ ഒരുകൂട്ടമാളുകള്‍ മര്യാദവിട്ട് പെരുമാറുകയായിരുന്നുവത്രേ. ആള്‍ക്കൂട്ടത്തില്‍ നിന്നും ഇരച്ചെത്തി സാമന്തയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

തന്നെ തൊടാന്‍ എത്തിയവരില്‍ ഒരാളെ സാമന്ത തല്ലിയെന്നാണ് റിപ്പോര്‍ട്ട്. സാമന്തയുടെ സുരക്ഷാഉദ്യോഗസ്ഥരെ വരെ ഭീഷണിപ്പെടുത്തിയായിരുന്നുവത്രേ സംഘത്തിന്റെ വിളയാട്ടം. ഇതിന് മുമ്പ് ശ്രിയ ശരണ്‍, ജനീലിയ തുടങ്ങിയവര്‍ക്കെല്ലാം ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

English summary
Telugu actress Samantha had a bitter experience in Tirupathi, when she was in the city to attend a private function. The actress was molested by a group of men on Friday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam