»   » മമ്മൂട്ടിയുടെ ശിക്കാരി മലയാളത്തിലും

മമ്മൂട്ടിയുടെ ശിക്കാരി മലയാളത്തിലും

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയുടെ രണ്ടാമത്തെ കന്നഡ ചിത്രമായ ശിക്കാരിയുടെ ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കും. കെ മഞ്ജു നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് മധ്യത്തോടെ ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ അഭയ് സിന്‍ഹ മമ്മൂട്ടിയെ നേരില്‍കണ്ട് അദ്ദേഹത്തിന്റെ കാള്‍ഷീറ്റ് വാങ്ങിയിട്ടുണ്ട്. കന്നഡയ്ക്ക് പുറമെ മലയാളത്തിലും ചിത്രം പുറത്തിറക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നഡയില്‍ ശിക്കാരിയെന്ന് പേര് തീരുമാനിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ എന്ത് പേര് വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ചിത്രത്തില്‍ മമ്മൂട്ടി ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെയും സ്വാതന്ത്ര്യ സമര സേനാനിയുടെയും വേഷങ്ങളായിരിക്കും മമ്മൂട്ടി അവതരിപ്പിയ്ക്കുക. സ്വാതന്ത്ര്യത്തിന് മുമ്പും അതിന് ശേഷവുമുള്ള ഇന്ത്യന്‍ സാഹചര്യങ്ങളാവും സിനിമ കൈകാര്യം ചെയ്യുകയെന്നറിയുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.

ചിത്രത്തിലെ നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ പുരോഗമിയ്ക്കുകയാണ്. ബോളിവുഡ് താരം കൊങ്കണ സെന്‍ നായികയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് സാധ്യതയില്ലെന്ന് അഭയ് സിന്‍ഹ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയില്‍ കൊങ്കണ ഏറെ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കന്നഡ അറിയാത്തതിനാല്‍ അവര്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.

മലയാളത്തില്‍ മോഹന്‍ലാല്‍ ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിയ്‌ക്കെയാണ് മമ്മൂട്ടി ശിക്കാര്‍ എന്ന ദ്വിഭാഷ ചിത്രവുമായി മുന്നോട്ടു പോകുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam