»   » സന്തോഷ്‍ച്ചിത്രം ചെയ്തത് ക്യാമറ തോളില്‍വച്ച്!

സന്തോഷ്‍ച്ചിത്രം ചെയ്തത് ക്യാമറ തോളില്‍വച്ച്!

Posted By:
Subscribe to Filmibeat Malayalam
Krishnanum Radhayum
മലയാളികളുടെ ചലച്ചിത്രാസ്വാദന രീതികളെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് 'ബഹുമുഖപ്രതിഭ'യായ സന്തോഷ് പണ്ഡിറ്റും, ഈ 'പ്രതിഭ'യുടെ ആദ്യചിത്രമായ കൃഷ്ണനും രാധയും. സംവിധാനം, തിരക്കഥ, ഗാനങ്ങള്‍, എന്നിങ്ങനെ എല്ലാമേഖലയിലും സന്തോഷിന്റെ കയ്യൊപ്പുള്ളചിത്രമാണിത്.

ഇതിന്റെ പിന്നണിയില്‍ മറ്റാരുടെയെങ്കിലുമൊക്കെ അധ്വാനം ഇല്ലാതിരിക്കില്ലെന്നുറപ്പാണ്. പക്ഷേ ഇവരാരും സന്തോഷിനെപ്പോലെ സ്വയം ആഘോഷിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ളവരായിരിക്കില്ല. ഇതുവരെ കൃഷ്ണനും രാധയുമെന്നാല്‍ സന്തോഷ് പണ്ഡിറ്റ് മാത്രമായിരുന്നു. എന്നാല്‍ ഈ സംഭവം ക്യാമറയിലാക്കിയയാളെ മനോരമ ഓണ്‍ലൈന്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

കോഴിക്കോട്ടുകാരനായ ജയപ്രകാശ് എന്നയാളാണ് കൃഷ്ണനും രാധയ്ക്കുവേണ്ടി ക്യാമറപ്പണി ചെയ്തത്. നേരത്തേ ടെലിഫിലിമും ആല്‍ബവുമൊപ്പം ജയപ്രകാശ് ചെയ്തിട്ടുണ്ട്. പക്ഷേ കൃഷ്ണനും രാധയും കാണിക്കുമ്പോള്‍ അതില്‍ ജയപ്രകാശിന്റെ പേരിന് പകരം മറ്റൊരു പേരാണ് കൊടുത്തിരിക്കുന്നത്.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയപ്രകാശ് കൃഷ്ണനും രാധയും പിറന്ന കഥപറയുകയാണ്. ഒപ്പം സന്തോഷിനെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ടെന്നും ഇദ്ദേഹം പറയുന്നു.

ക്യാമറ ചെയ്യണമെന്നാവശ്യപ്പെട്ട് സന്തോഷ് തന്നെത്തേടിവരുകയായിരുന്നുവെന്നും വീട് വിറ്റപണം കൊണ്ടാണ് അയാള്‍ പടം ചെയ്തതെന്നും ജയപ്രകാശ് പറയുന്നു. ചെലവ് കുറച്ച് സിനിമയെടുക്കാനുള്ള വഴിയും ചെലവുകുറഞ്ഞ ക്യാമറയെക്കുറിച്ച് അറിയുകയുമൊക്കെയായിരുന്നുവത്രേ നവാഗതസംവിധായകനായ സന്തോഷിന്റെ ലക്ഷ്യങ്ങള്‍.

എല്ലാം ജയപ്രകാശ് പറഞ്ഞുകൊടുത്തു. താന്‍ പറഞ്ഞ ക്യാമറ സന്തോഷ് സംഘടിപ്പിച്ചെന്നും എന്നാല്‍ അതിന് സ്റ്റാന്റ് ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. ഇതുചോദിച്ചപ്പോള്‍ സ്റ്റാന്റില്ലാതെ ഷൂട്ട് ചെയ്യാമെന്നായിരുന്നുവത്രേ സന്തോഷിന്റെ മറുപടി. വെറും നാലു ലൈറ്റുകള്‍ മാത്രം ഉപയോഗിച്ച് ക്യാമറ തോളില്‍വച്ചാണത്രേ കൃഷ്ണനും രാധയും ഷൂട്ട് ചെയ്തത്.

English summary
Jayakrishnan form Kozikode, who are doing documenteries and Telefilms, was did the camera work for Santosh Pandit's film Krishnanum Radhayum,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam