»   » രാജാവിന്റെ മകനില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് !

രാജാവിന്റെ മകനില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് !

Posted By:
Subscribe to Filmibeat Malayalam
Sharath Kumar
മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ് ഗോപി എന്നിവര്‍ വീണ്ടും ഒന്നിയ്ക്കുന്നു. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ പുതിയ പതിപ്പിലാണ് മൂവര്‍സംഘം വീണ്ടും ഒന്നിയ്ക്കുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികള്‍ 2011ല്‍ത്തന്നെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഡെന്നിസ് ജോസഫാണ് തിരക്കഥയെഴുതുന്നത്.

മോഹന്‍ലാലിന് സൂപ്പര്‍താര സിംഹാസനം സമ്മാനിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. അധോലോകത്തിന്റെ അധിപന്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തന്നെയാണ് അഭിനയിക്കുക.

ഗോമസിന്റെ വിശ്വസ്തന്‍ കുമാറായി സുരേഷ്‌ഗോപിയും പഴയചിത്രത്തില്‍ നടന്‍ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസ് എന്ന കഥാപാത്രമായി ശരത്കുമാറും എത്തുമെന്നാണ് സൂചന.

ഇതിന് മുമ്പ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ ഇവര്‍ മൂവരും ഒന്നിച്ചിരുന്നു. ഈ കെമിസ്ട്രി കണ്ടാണ് ഈ ടീമിനെത്തുന്നെ രാജാവിന്റെ മകനിലും കൊണ്ടുവരാന്‍ അണിയറക്കാന്‍ തീരുമാനിച്ചത്. പഴശ്ശിരാജയിലെ എടച്ചേന കുങ്കന് ശേഷം ശരത്കുമാറിന് മലയാളത്തില്‍ ലഭിക്കുന്ന കരുത്തുറ്റ കഥാപാത്രമായിരിക്കും കൃഷ്ണദാസ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് രാജാവിന്റെ മകന്‍ നിര്‍മ്മിക്കുന്നത്. ആദ്യം ചിത്രത്തിന് രണ്ടാംഭാഗമെടുക്കാനായിരുന്നു ആലോചന. എന്നാല്‍ പി്ന്നീട് റീമേക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

English summary
Christian Brothers teaming up for once again, this time they are coming together for the remake of yeaster year superhit movie Rajavinte Makan,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam