»   » റോഷനും പറ്റി ഉദയന്റെ അബദ്ധം!!

റോഷനും പറ്റി ഉദയന്റെ അബദ്ധം!!

Subscribe to Filmibeat Malayalam
അങ്ങനെ റോഷനും മറ്റൊരു ഉദയനായി, സ്വന്തം തിരക്കഥ അടിച്ചു മാറ്റി മറ്റൊരുവന്‍ സിനിമയാക്കുന്നത്‌ നിസ്സാഹയതയോടെ കണ്ടു നില്‌ക്കേണ്ടി വന്നവന്റെ കഥയായിരുന്നു ഉദയനാണ്‌ താരം എന്ന ചിത്രം പറഞ്ഞത്‌. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്‌ ശ്രീനിവാസനും സംവിധാനം ചെയ്‌തത്‌ റോഷന്‍ ആന്‍ഡ്രൂസുമായിരുന്നു.

ഇപ്പോഴിതാ ഉദയനാണ്‌ താരത്തിന്‌ ജന്മം കൊടുത്ത ശ്രീനിയ്‌ക്കും റോഷനും ഉദയന്റെ ഗതി വന്ന്‌ ചേര്‍ന്നിരിയ്‌ക്കുന്നു.

ഉദയനാണ്‌ താരത്തിന്റെ ബോളിവുഡ്‌ പതിപ്പായ ഷോര്‍ട്ട്‌കട്ട്‌ എ കോണ്‍ ഓണ്‍ കഴിഞ്ഞ ദിവസമാണ്‌ തിയറ്ററുകളിലെത്തിയത്‌. ഒറിജിനല്‍ സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടാവുന്ന റോഷന്റെയും ശ്രീനിവാസന്റെയും പേരുകള്‍ ടൈറ്റിലില്‍ എവിടെയും ചേര്‍ക്കാന്‍ പോലും ഷോര്‍ട്ട്‌ കട്ടിന്റെ അണിയറക്കാര്‍ തയ്യാറായിട്ടില്ല.

നീരജ്‌ വോറ സംവിധാനം ഷോര്‍ട്ട്‌ കട്ടില്‍ അര്‍ഷദ്‌ വാര്‍സിയും അക്ഷയ്‌ ഖന്നയുമാണ്‌ നായകന്‍മാര്‍. മീനയുടെ റോളില്‍ അഭിനയിക്കുന്നത്‌ അമൃത അറോറയുമാണ്‌.

അനില്‍ കപൂറിനെ നായകനാക്കി ഉദയനാണ്‌ താരം ബോളിവുഡില്‍ റോഷന്‍ തന്നെ സംവിധാനം ചെയ്യുമെന്ന്‌ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ അനില്‍ തന്നെ സിനിമ നിര്‍മ്മിയ്‌ക്കാമെന്നും ഏറ്റു. എന്നാല്‍ പിന്നീട്‌ നടന്ന അണിയറ നീക്കങ്ങള്‍ ഉദയനാണ്‌ താരത്തിന്റെ കഥയെ കടത്തിവെട്ടുന്ന തരത്തിലായി. റോഷന്‌ പകരം നീരജ്‌ വോറയും ശ്രീനിയുടെ സ്ഥാനത്ത്‌ അനീസ്‌ ബസ്‌മിയും പ്രതിഷ്‌ഠിയ്‌ക്കപ്പെട്ടു. പക്ഷേ അപ്പോഴും നിര്‍മാതാവിന്റെ റോളില്‍ അനിലുണ്ടായിരുന്നു.

ഉദയനാണ്‌ താരത്തിന്റെ തിരക്കഥ മുഴുവന്‍ പൊളിച്ചെഴുതിയെന്നും ഷോര്‍ട്ട്‌ കട്ട്‌ പൂര്‍ണമയാും പുതിയ സിനിമയാണെന്നുമൊക്കെയാണ്‌ നീരജ്‌ വോറ പറയുന്നത്‌.

അറം പറ്റിയ പോലെയായാലും ഒരു കാര്യത്തില്‍ റോഷനും ശ്രീനിയ്‌ക്കും സമാധാനിയ്‌ക്കാം. ഉദയന്റെ കഥ പറഞ്ഞ മറ്റു സിനിമകളെല്ലാം പരാജയം രുചിച്ചിട്ടേയുള്ളൂ. നേരത്തെ വെള്ളിത്തിരൈ എന്ന പേരില്‍ തമിഴിലേക്ക്‌ മാറ്റിയപ്പോള്‍ പരാജയമായിരുന്നു ഫലം. ഇപ്പോഴിതാ ഉദയന്റെ ബോളിവുഡ്‌ പതിപ്പും പരാജയത്തിലേക്ക്‌ നീങ്ങുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam