»   » സിദ്ദിഖ് ലാല്‍ വീണ്ടുമൊന്നിക്കുമ്പോള്‍

സിദ്ദിഖ് ലാല്‍ വീണ്ടുമൊന്നിക്കുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Lal - Siddique
മലയാള സിനിമയിലെ ഹിറ്റുകളുടെ രാജാക്കന്മാരായ സിദ്ദിഖും ലാലും വീണ്ടുമൊന്നിയ്ക്കുന്നു. വീണ്ടുമൊരു ഹിറ്റ് സിനിമയ്ക്ക് വേണ്ടിയാണ് ഈ കൂട്ടുകെട്ടെന്ന് കരുതിയെങ്കില്‍ തെറ്റി. ഇളനീരിന്റെയും കേരകൃഷിയുടെയും പ്രചാരണത്തിനായാണ് മലയാള സിനിമയിലെ വമ്പന്‍മാര്‍ ഒരിയ്ക്കല്‍കൂടി കൈകോര്‍ക്കുന്നത്.

കൃത്രിമ ശീതളപാനീയങ്ങള്‍ക്ക് പകരം പ്രകൃതിദത്തമായ ഇളനീര്‍ കുടിക്കുന്നതിന് പ്രചാരം വര്‍ധിപ്പിക്കുകയാണ് പ്രധാനലക്ഷ്യം. ഇളനീരടക്കമുള്ള കേരോത്പന്നങ്ങളുടെ പ്രചാരണത്തിന് നാളികേര വികസന ബോര്‍ഡ് സിനിമാതാരങ്ങളുടെ സഹകരണത്തോടെ പരസ്യചിത്രങ്ങളും മറ്റും തയ്യാറാക്കാന്‍ തീരുമാനിച്ചതാണ് ഇരുവരുടെയും ഒരുമിയ്ക്കലിന് വഴിതെളിച്ചത്.


കൃത്രിമ ശീതളപാനിയങ്ങള്‍ക്ക് പകരം പ്രകൃതിദത്തമായ ഇളനീര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രം നിര്‍മാക്കാനാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്. പരസ്യചിത്രം ആദ്യം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും പിന്നീട് ടി.വി. ചാനലുകളില്‍ നല്‍കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. സിദ്ദിക്ക് ഇത് സംവിധാനം ചെയ്യുകയും ലാല്‍ അഭിനയിക്കുകയും ചെയ്യും.


പരസ്യ ചിത്രം സംവിധാനം ചെയ്യുമെങ്കിലും അതിന് പ്രതിഫലം വാങ്ങില്ലെന്നും സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്.
മലയാളിയുടെ കടമയെന്ന നിലയിലാണ് കേരക്കൃഷിയുമായി ബന്ധപ്പെട്ട പ്രചാരണചിത്രത്തില്‍ അഭിനയിക്കാന്‍ സന്നദ്ധനായതെന്ന് ലാല്‍ പറയുന്നു.

English summary
Keeping apart their personal egos, the once celebrated director duo Siddique-Lal are joing hands for the promotion of tender coconut

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X