»   » വന്ദേമാതരം വന്നില്ല,പ്രാഞ്ചിയേട്ടന് നല്ല പ്രതികരണം

വന്ദേമാതരം വന്നില്ല,പ്രാഞ്ചിയേട്ടന് നല്ല പ്രതികരണം

Posted By:
Subscribe to Filmibeat Malayalam
Vande Mataram
തിയറ്ററുകളിലെത്തുമെന്ന് ഉറപ്പിച്ച ശേഷം ആക്ഷന്‍-ത്രില്ലര്‍ മൂവി വന്ദേമാതരം ഒരിയ്ക്കല്‍ കൂടി പിന്‍വാങ്ങി. തിയറ്ററുകള്‍ ചാര്‍ട്ട് ചെയ്തതിന് ശേഷം അവസാന നിമിഷത്തിലാണ് മമ്മൂട്ടി-അര്‍ജ്ജുന്‍ സിനിമയുടെ റിലീസ് മാറിയത്. സാമ്പത്തിക കാരണങ്ങളാണ് റിലീസ് മുടങ്ങിയതിന് കാരണമെന്ന് സൂചനകളുണ്ട്.

സ്‌നേഹ നായികയാവുന്ന ഈ ബിഗ് ബജറ്റ് ചിത്രം തമിഴിലും മലയാളത്തിലുമാണ് നിര്‍മിച്ചിരിയ്ക്കുന്നത്. വമ്പന്‍ പരസ്യപ്രചാരണങ്ങള്‍ നടത്തിയതിന് ശേഷമാണ് വന്ദേമാതരത്തിന്റെ റിലീസ് മാറിയത്.

അതിനിടെ മമ്മൂട്ടിയുടെ റംസാന്‍ റിലീസായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. മമ്മൂട്ടിയുടെ തൃശൂര്‍ ശൈലിയുള്ള സംഭാഷണവും ശുദ്ധ നര്‍മ്മവുമാണ് പ്രാഞ്ചിയേട്ടന്റെ ഹൈലൈറ്റ്്. പ്രിയാമണി നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിയ്ക്കുന്നത്.

കുറഞ്ഞ ബജറ്റില്‍ 38 ദിവസം കൊണ്ട് രഞ്ജിത്ത് ചിത്രീകരിച്ച സിനിമ 65 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam