സില്‍ക്ക് തുണച്ചു; വിദ്യയുടെ പ്രതിഫലം 7കോടി

ഏഴു കോടിയാണത്രേ വിദ്യയുടെ പുതിയ പ്രതിഫലം. ചിത്രത്തിന്റെ കഥ പറയാനെത്തുന്നവരോട് വിദ്യ ആദ്യം പറയുന്നതും ഇതാണ്.
കരീന കപൂര്‍, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര തുടങ്ങിയ മുന്‍നിര നായികമാരൊക്കെ വന്‍ പ്രതിഫലം കൈപ്പറ്റുമ്പോള്‍ താന്‍ മാത്രമെന്തിന് കുറയ്ക്കണമെന്നാണത്രേ വിദ്യയുടെ ചിന്ത.
മുന്‍പ് മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയ്ന്‍ എന്ന ചിത്രത്തിന് വേണ്ടി കരീന പത്തു കോടി രൂപ ആവശ്യപ്പെട്ടത് വാര്‍ത്തകളിലിടം നേടിയിരുന്നു.
ഏഴു കോടി രൂപ നല്‍കിയും വിദ്യയെ റാഞ്ചാന്‍ ബോളിവുഡില്‍ സംവിധായകരുടെ നീണ്ട നിര തന്നെയുണ്ടത്രേ. സില്‍ക്ക് പടം വിദ്യയുടെ ഡിമാന്റ് അത്രത്തോളം വര്‍ദ്ധിപ്പിച്ചിരിക്കുന്നുവെന്ന് ചുരുക്കം.


Click it and Unblock the Notifications