»   » യക്ഷിയുടെ ബന്ധനമഴിഞ്ഞു; ഓണത്തിന് വരും

യക്ഷിയുടെ ബന്ധനമഴിഞ്ഞു; ഓണത്തിന് വരും

Posted By:
Subscribe to Filmibeat Malayalam
Yakshiyum Njanum
വിനയന്റെ യക്ഷിയ്ക്ക് മേലുള്ള കേരള ഫിലിം ചേംബറുടെ വിലക്ക് നീക്കി. കീഴ്‌വഴക്കം തെറ്റിച്ചതിന്റെ പേരില്‍ വിലക്കപ്പെട്ട സിനിമയ്ക്ക് കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് ചേംബര്‍ അനുമതി നല്‍കിയിരിക്കുന്നത്. വിലക്ക് മൂലം പല തവണ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രത്തിന് ആഗസ്റ്റ് 20ന് ഓണച്ചിത്രമായി റിലീസ് ചെയ്യാനാണ് അനുമതി.

ചേംബറിന്റെ ശുപാര്‍ശയില്ലാതെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയതിനായിരുന്നു ഉപരോധം. നിര്‍മാതാവിന് ചേംബറിലും നിര്‍മാതാക്കളുടെ സംഘടനയിലും അംഗത്വം നല്‍കാതെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചേംബറിനെ സംബന്ധിച്ചിടത്തോളം ഇതൊരു പതിവില്ലാത്ത നടപടിയാണ്.

അതേസമയം ചിത്രം റിലീസ് ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതും ചേംബറിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച ചേര്‍ന്ന ചേംബര്‍ ഭാരവാഹികളുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തിലാണ് വിലക്ക് നീക്കാന്‍ തീരുമാനമായത്. യക്ഷിയും ഞാനും സിനിമയുടെ നിര്‍മാതാവ് റൂബന്‍ ഗോമസും എത്തിയിരുന്നു. ചേംബറിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അംഗത്വത്തിന് റൂബന്‍ അപേക്ഷ നല്‍കിയതായി ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍ അപേക്ഷ ഇപ്പോള്‍ പരിഗണിക്കില്ല.

ചേംബറിനെയും സിനിമാ സംഘടനകളെയും അവഗണിച്ച് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയതില്‍ ഖേദിച്ച് റൂബന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ക്കാലം റിലീസിന് അനുമതി നല്‍കിയത്.

20 ന് സംസ്ഥാനത്തെ 71 തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അതേസമയം നോമ്പുകാലത്ത് ചിത്രം റിലീസ ചെയ്യുന്നത് മൂലം അരക്കോടി രൂപയുടെയെങ്കിലും വരുമാന നഷ്ടമുണ്ടാകുമെന്ന് സംവിധായകന്‍ വിനയന്‍ ആരോപിയ്ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X