ഉറുമിയിലെ ഗാനം ദീപക് ദേവ് മോഷ്ടിച്ചതോ?

തന്റെ കാരവെന്‍സെരായ്, ദി മമ്മേര്‍സ് ഡാന്‍സ് എന്നിവയുടെ മോഷണമാണ് ദീപക് ദേവിന്റെ ഈണങ്ങള്‍ എന്നാരോപിച്ചാണ് ലൊറീന പരാതി നല്‍കിയത്. ഉറുമിയിലെ പാട്ടുകള്‍ ഇറങ്ങിയ സമയത്തുതന്നെ മോഷണമാണെന്നുള്ള ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഇംഗ്ലീഷ് പാട്ടാണ് ഏറെ വിമര്‍ശനം വരുത്തിവച്ചത്.
ഇന്ത്യയില്‍ നിന്നുള്ള സംഗീതജ്ഞനെതിരെ ഒരു വിദേശ വ്യക്തി ഇന്ത്യന്‍ കോടതിയില്‍ കേസ് നല്‍കുകയും അതില്‍ നടപടിയുണ്ടാവുകയും ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. അഭിഭാഷകരായ നിഖില്‍ കൃഷ്ണമൂര്‍ത്തി, സായ് കൃഷ്ണ രാജഗോപാല്‍ എന്നിവര്‍ വഴിയാണ് ലൊറീന ദില്ലി കോടതിയില്‍ പകര്‍പ്പവകാശലംഘനം കാണിച്ച് പരാതി ഫയല്‍ ചെയ്തത്.
ക്രോണിക് ബാച്ച്‍ലര്‍ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് ദീപക് ദേവ് മലയാളചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിംഫണി, ഉദയനാണ് താരം, നരന്‍, പുതിയമുഖം, തേജാഭായ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ദീപക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.


Click it and Unblock the Notifications











