»   » മോനിഷ-ഓര്‍മ്മകളിലെ പൊന്നോണപൂവ്

മോനിഷ-ഓര്‍മ്മകളിലെ പൊന്നോണപൂവ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/12-05-memories-of-monisha-unni-the-actress-2-aid0166.html">Next »</a></li></ul>
Monisha
മരിച്ചാലും അമ്മ വിളിച്ചാല്‍ ഞാന്‍ വരുംകുട്ടിയായിരിക്കെ അമ്മയുടെ മടിയിലിരുന്ന്‌കൊണ്ട് ഇങ്ങനെ പറയുമ്പോള്‍ അമ്മയ്ക്കുമുന്‍പേ ഞാന്‍ മരണത്തിലേക്ക് കയറിപോകുമെന്ന് അവള്‍ക്ക് അറിയാമായിരുന്നോ?

ഭാവിയിലേക്ക് കാഴ്ചയുള്ള ദൈവജ്ഞരാണ് കുട്ടികള്‍ എന്ന വൈലോപ്പിള്ളിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധം മോനിഷയും പാതികാര്യവും പാതി തമാശയുമായിട്ടാവും തന്റെ പ്രിയപ്പെട്ട അമ്മയോടിത് പറഞ്ഞിട്ടുണ്ടാവുക. മനസ്സുകളുടെ അഭിലാഷംഇതാണ് മോനിഷ എന്ന പേരിന്റെ അര്‍ത്ഥം. പൂര്‍ത്തിയാക്കാത്ത അഭിലാഷങ്ങളോടെ നക്ഷത്രക്കണ്ണുകളുള്ള ശാലീനസുന്ദരി മോനിഷ ഉണ്ണി പ്രേക്ഷകന്റെ കണ്ണും കരളും നനയിച്ച് കൊണ്ട് കടന്നുപോയിട്ട് രണ്ട് ദശാബ്ദംപിന്നിടുന്നു.

പതിനഞ്ചാമത്തെ വയസ്സില്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി ചരിത്രത്തിന്റെ ഭാഗമായി മാറിയ മോനിഷയുടെ ജീവിതം തേജസ്സുള്ള മിന്നല്‍ പിണര്‍ പോലെ ക്ഷണികമായ് ഒടുങ്ങിയപ്പോള്‍ ഓര്‍മ്മിക്കാന്‍ കുറെ കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചിരിക്കുന്നു.

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞകുറിമുണ്ട് ചുറ്റി ലാളിത്യത്തിന്റെ അനിതരസാധാരണമായ ഗ്രാമരൂപമായിരുന്നു ഗൌരിയുടേത്. ഗുരുവായൂര്‍ക്ഷേത്രപരിസരത്ത് ആ കവിതാശകലവും മൂളിനടന്ന പെണ്‍കുട്ടി അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകഹൃദയത്തില്‍ ആദ്യസിനിമകൊണ്ടുതന്നെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അവാര്‍ഡ് നേടിയ നടിയായ് അങ്ങിനെ മോനിഷ തന്റെ ആദ്യചിത്രത്തോടെ വിഖ്യാതയായി.

അടുത്ത പേജില്‍
മോനിഷയ്ക്ക് വഴികാട്ടിയത് എംടി

<ul id="pagination-digg"><li class="next"><a href="/news/12-05-memories-of-monisha-unni-the-actress-2-aid0166.html">Next »</a></li></ul>
English summary
Malayalam film actress Monisha, who made her presence known with her very first film, was today remembered on her 19th death anniversary.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam