For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെപ്പടിവിദ്യയ്‌ക്കൊപ്പം വന്നെത്തിയ മരണം

  By Ravi Nath
  |
  <ul id="pagination-digg"><li class="previous"><a href="/news/12-05-memories-of-monisha-unni-the-actress-2-aid0166.html">« Previous</a>

  Monisha
  സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് സുധീഷുമൊത്ത് ചെപ്പടിവിദ്യ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള യാത്രക്കിടയിലാണ് മോനിഷയെ തട്ടിയെടുത്ത കാറപകടം സംഭവിക്കുന്നത്.

  ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചു നടന്ന അപകടത്തില്‍ കൂടെയുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി തെറിച്ചുവീണ് ഫ്രാക്ചറോടെ രക്ഷപ്പെട്ടപ്പോള്‍ തലച്ചോറിനേറ്റ ആഘാതം മോനിഷയുടെ വിരിയാന്‍ തുടങ്ങുന്ന ജീവിതത്തെ തട്ടിപറിച്ചെടുക്കുകയായിരുന്നു.

  കുടുംബം തിയറ്ററുകളില്‍ പോയി സിനിമ കണ്ടിരുന്ന കാലമായിരുന്നു അന്നൊക്കെ, നഖക്ഷതങ്ങളിലെ ഗൗരിയെ ഏതു മലയാളിക്ക് മറക്കാനാവും...? 1992 ഡിസംബര്‍ അഞ്ച് മോനിഷയുടെ വേര്‍പാടില്‍ മലയാളക്കര അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

  ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് വളരാനുണ്ടായിരുന്ന മോനിഷയ്ക്ക് കുറേ സ്വപ്നങ്ങളുമുണ്ടായിരുന്നു. കേരളത്തില്‍ വലിയ പറമ്പിന് നടുവില്‍ വീട്, തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ഓരാശ്രയകേന്ദ്രം, നല്ല കരുത്തുള്ള കഥാപാത്രങ്ങളോടെ കുറച്ചുകാലം കൂടി അഭിനയരംഗത്ത് തുടരുക, നൃത്തം ഒരു തപസ്യയാക്കി ഒപ്പം നിര്‍ത്തുക.

  എന്നാല്‍ ഒന്നിനും അനുവദിക്കാതെ കാലം വിണ്ണിലെ താരമാകാന്‍ അവളെ കൊണ്ടുപോവുകയായിരുന്നു. മകളുടെ വേര്‍പാടില്‍ തകര്‍ന്നുപോയ ശ്രീദേവിക്ക് ഏറെ സമയം വേണ്ടിവന്നു യഥാര്‍ത്ഥ്യവുമായ് പൊരുത്തപ്പെടാന്‍. മകളുടെ ഓര്‍മ്മകളും ചിലങ്കയുടെതാളങ്ങളും നിറഞ്ഞുനില്ക്കുന്ന ഡാന്‍സ് സ്‌ക്കൂളില്‍ അവര്‍ വീണ്ടും ജീവിച്ചുതുടങ്ങി.

  പിന്നീട് ചില സിനിമകളിലൊക്കെ അഭിനയിക്കുകയും ചെയ്തുകൊണ്ട് അവര്‍ കാലത്തിന്റെ അനിവാര്യതയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സാധാരണയില്‍ കവിഞ്ഞ ആത്മബന്ധമുള്ള അമ്മയും മകളുമായിരുന്നു ശ്രീദേവിയും മോനിഷയും.

  ഇന്നും വിശേഷദിവസങ്ങളില്‍ മകളുടെ ഫോട്ടോയ്ക്ക് മുമ്പില്‍ അവള്‍ക്കിഷ്ടപ്പെട്ട സദ്യ വിളമ്പിവെച്ച് കണ്ണീര്‍പൂക്കള്‍കൊണ്ട് പ്രണാമമര്‍പ്പിച്ച് ആ അമ്മ മരണത്തിലൂടെ ഗാഢമാക്കി ആത്മബന്ധത്തിനെ താലോലിക്കുന്നു. മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ മോനിഷയുടെ കഥാപാത്രങ്ങള്‍ കെടാവിളക്കുകളാണ്.

  മോനിഷയെക്കുറിച്ചുള്ള ഓരോ ഓര്‍മ്മകുറിപ്പും മലയാളിയുടെ സാന്നിദ്ധ്യങ്ങളില്‍ അവിസ്മരണീയമായ മിന്നല്‍ തിളക്കത്തോടെ ഉദിച്ചുയരും. ഗൗരി എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തിലൂടെ....ഇന്നെന്റെ മുറ്റത്ത് പൊന്നോണ പൂവേ നീവന്നു ചിരിതൂകിനിന്നു.അതേ ..മഞ്ഞ പ്രസാദവും, മഞ്ഞക്കുറിമുണ്ടുമൊന്നും അത്ര എളുപ്പം ഓര്‍മ്മയില്‍ ഒളിക്കില്ല.

  ആദ്യപേജില്‍
  മോനിഷ-ഓര്‍മ്മയിലെ പൊന്നോണപൂവ്

  <ul id="pagination-digg"><li class="previous"><a href="/news/12-05-memories-of-monisha-unni-the-actress-2-aid0166.html">« Previous</a>

  English summary
  Malayalam film actress Monisha, who made her presence known with her very first film, was today remembered on her 19th death anniversary.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X