»   »  സോനു നിഗത്തിന്റെ മകന്റെ കൊലവെറി ഹിറ്റ്

സോനു നിഗത്തിന്റെ മകന്റെ കൊലവെറി ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Neevan Nigam
യൂട്യൂബില്‍ തരംഗം തീര്‍ത്ത കൊലവെറിയ്ക്ക് ഇനി ഒരു കുട്ടി പതിപ്പ് കൂടി. പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ മകനാണ് പുതിയ കൊലവെറിയ്ക്ക് പിന്നില്‍. സോനുവിന്റെ മകന്‍ നിവാന്‍ നിഗം പാടിയ കൊലവെറി 48 മണിക്കൂറിനകം അഞ്ച് ലക്ഷത്തോളം പേരു കണ്ടുകഴിഞ്ഞു.

ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഈ ടംഗ്ലീഷ് ഗാനത്തിന് നാലുവയസ്സുകാരനായ നിവാന്റെ ശബ്ദത്തിലൂടെ പുതിയൊരു മുഖം കൈവന്നിരിയ്ക്കുകയാണ്. ധനുഷിന്റെ ഒറിജിനല്‍ കൊലവെറി 'സൂപ്പ് സോങ്' ആണെങ്കില്‍ നവീനിന്റേത് 'മില്‍ക്ക് സോങ്' ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

നിവാന്‍ കൊലവെറിയുടെ കടുത്ത ആരാധകനാണെന്ന് സോനു നിഗം പറയുന്നു. പാട്ട് ഇന്റര്‍നെറ്റിലെത്തിയപ്പോള്‍ മുതല്‍ നിവാന്‍ അത് പാടിനടക്കുന്നു. അതുകൊണ്ടു തന്നെ നിവാന്റേതായ കൊലവെറി പുറത്തിറക്കാന്‍ തങ്ങള്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് സോനു നിഗം.

നിവാന്റെ പാട്ട് തനിയ്ക്ക് ഇഷ്ടമായെന്ന് ധനുഷും സമ്മതിച്ചിട്ടുണ്ട്. നവീന്‍ നിഗത്തിന്റെ കൊലവെറി ഡി എനിക്കിഷ്ടമായി. തീര്‍ച്ചയായും അതൊരു നല്ല ഐഡിയയായിരുന്നു-ധനുഷ് ട്വീറ്റ് ചെയ്തു

English summary
Sonu Nigam's son Neevan Nigam has come up with a 'milk version' of Kolaveri Di which has turned a big hit on youtube and even Dhanush has loved it.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam