»   » ജോണ്‍സണെ അനുസ്മരിക്കാന്‍ റഹ്മാന്‍ എത്തും

ജോണ്‍സണെ അനുസ്മരിക്കാന്‍ റഹ്മാന്‍ എത്തും

Posted By:
Subscribe to Filmibeat Malayalam
AR Rahman
തൃശൂര്‍: അന്തരിച്ച സംഗീതസംവിധായകന്‍ ജോണ്‍സണെ ആദരിക്കുന്ന ചലടങ്ങില്‍ ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പങ്കെടുക്കും. 2012 ഫെബ്രുവരിയിലാണ് ജോണ്‍സണെ അനുസ്മരിക്കാന്‍ തൃശൂരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

ദേവാങ്കണം എന്നാണ് ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. ഫെബ്രുവരി 11ന് തൃശൂരിലെ പാലസ് ഗൗണ്ടില്‍ റഹ്മാനായിരിക്കും പരിപാടി ഉത്ഘാടനം ചെയ്യുക,

ജോണ്‍സണ്‍ മാഷുടെ സ്മരണ നിലനിര്‍ത്താനായി ഒരു ഫൗണ്ടേഷന്‍ ആരംഭിക്കുക എന്നതാണ് ഈ മെഗാഷോയിലൂടെ ലക്ഷ്യമിടുന്നത്. മെഗാഷോയിലൂടെ ജോണ്‍സണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം നടത്താന്‍ രാമനിലയത്തില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തീരുമാനമായി.

എംപി വിന്‍സെന്റ് എംഎല്‍എയാണ് സംഘാടക സമിതി ചെയര്‍മാന്‍. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് കോ ഓര്‍ഡിനേറ്റര്‍. സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്റെയും ഇവന്റിന്റെയും ചുമതല വഹിക്കും.

ഗായകന്‍ കെജെ യേശുദാസ്, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, തുടങ്ങിയവരും പ്രമുഖ പിന്നണിഗായകരും പരിപാടിയില്‍ പങ്കെടുക്കും.

English summary
Oscar Award winner AR Rahman to attend a musical show named Devankanam as a tribute to late music director Johnson,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam