»   » നടന് സ്ത്രീധനമായി ജര്‍മ്മന്‍ വിമാനം

നടന് സ്ത്രീധനമായി ജര്‍മ്മന്‍ വിമാനം

Posted By:
Subscribe to Filmibeat Malayalam
Ram Charan
ചലച്ചിത്രലോകത്തെ വിവാഹങ്ങള്‍ മിക്കതും പണത്തിന്റെയും ആര്‍ഭാഡങ്ങളുടെയും കൊഴുപ്പു കൂടുതലുള്ളവയാണ്. പല താരവിവാഹങ്ങളും ഇങ്ങനെ പണക്കൊഴുപ്പുകൊണ്ട് വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് ചലച്ചിത്രലോകത്തുനിന്നുള്ള ഒരു പുത്തന്‍ വിവാഹവും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.

നടന്‍ രാം ചരണ്‍ തേജയുടെ വിവാഹമാണ് പൊടിപൊടിക്കാന്‍ പോകുന്നത്. ഉപാസന കമിനേനിയാണ് തേജയുടെ വധു. സ്ത്രീധനമായി 120 കോടിയാണത്രേ ഉപാസനയുടെ വീട്ടുകാര്‍ തേജയ്ക്ക് നല്‍കാന്‍പോകുന്നത്. ഒരു വിമാനം ഉള്‍പ്പെടെയുള്ള ആഡംബരങ്ങളുണ്ട് തേജയുടെ സ്ത്രീധന പാക്കേജില്‍.

അപ്പോളോ ഹോസ്പിറ്റല്‍ ശൃംഗല ഉടമയുടെ മകളാണ് ഉപസാന. അതുകൊണ്ടുതന്നെ ഹെലികോപ്റ്റര്‍ സ്ത്രീധനം നല്‍കുന്നതില്‍ അതിശയം വേണ്ടതന്നെ. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ചാര്‍ട്ടേഡ് വിമാനമാണ് തേജയ്ക്ക് ലഭിയ്ക്കാന്‍ പോകുന്നത്. തേജ ഇതിന് മുമ്പേതന്നെ ആര്‍ഭാഡ വിരുന്നുകളും മറ്റും നടത്തുന്നതിന്റെ പേരില്‍ പ്രശസ്തനാണ്. ഒക്ടോബര്‍ മൂന്നാംവാരത്തില്‍ സ്ത്രീധന വിമാനം തേജയ്ക്ക് ലഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
The Telugu star, who is all set to tie the knot with Upasana Kamineni, is likely to receive a chartered plane as his dowry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam