»   » തിയറ്ററുകള്‍ അടക്കി വാഴാന്‍ മമ്മൂട്ടി ചിത്രങ്ങള്‍

തിയറ്ററുകള്‍ അടക്കി വാഴാന്‍ മമ്മൂട്ടി ചിത്രങ്ങള്‍

Posted By: Super
Subscribe to Filmibeat Malayalam
Daddy Cool
തിയറ്ററുകള്‍ ഇനി മമ്മൂട്ടി മയം! ഈ മാസമൊടുവില്‍ പ്രദര്‍ശനത്തിനെത്തുന്ന പട്ടണത്തില്‍ ഭൂതത്തില്‍ തുടങ്ങി മമ്മൂട്ടി ചിത്രങ്ങളുടെ ഒരു പരമ്പര തന്നെയാണ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്താന്‍ ഒരുങ്ങിയിരിക്കുന്നത്‌.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന  പട്ടണത്തില്‍ ഭൂതം മലയാളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും കൂടുതല്‍ ഗ്രാഫിക്‌സ്‌ വര്‍ക്കുകള്‍ ആവശ്യമായി വന്ന ചിത്രമെന്ന പ്രത്യേകതയുമായാണ്‌ തിയറ്ററുകളിലെത്തുന്നത്‌. മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ഭൂതത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ ഇരട്ട തിരക്കഥാക്കൃത്തുക്കളായ ഉദയകൃഷ്‌ണയും സിബി കെ തോമാസും ചേര്‍ന്നാണ്‌. മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍താരമായ മോഹന്‍ലാലിന്റെ ഭ്രമരവുമായി ഏറ്റുമുട്ടിക്കൊണ്ടാവും ഭൂതം പട്ടണത്തിലിറങ്ങുക.

മമ്മൂട്ടി ഏറെ പ്രതീക്ഷയര്‍പ്പിയ്‌ക്കുന്ന ഡാഡി കൂളാണ്‌ അടുത്തതായി തിയറ്ററുകളിലെത്തുക. നവാഗതനായ ആഷിക്‌ അബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ഡാഡി കൂള്‍  ആഗസ്റ്റ്‌ 15ന്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ പ്ലാന്‍. ഉത്തരേന്ത്യന്‍ സുന്ദരി റിച്ച പല്ലോഡ്‌ നായികയാകുന്ന ഡാഡി കൂളില്‍ മമ്മൂട്ടി ഒരു ക്രൈംബ്രാഞ്ച്‌ ഓഫീസറുടെ വേഷമാണ്‌ അവതരിപ്പിയ്‌ക്കുന്നത്‌.

സൂപ്പര്‍ ചിത്രങ്ങള്‍ ഒഴിഞ്ഞു നില്‌ക്കുന്ന ഓണക്കാലത്ത്‌ ഷാജി എന്‍ കരുണന്റെ മമ്മൂട്ടി ചിത്രമായ കുട്ടിസ്രാങ്ക്‌ തിയറ്ററുകളിലെത്തും. മിക്കവാറും സെപ്‌റ്റംബര്‍ ആദ്യവാരത്തില്‍ തന്നെ കുട്ടിസ്രാങ്ക്‌ തിയറ്ററുകളിലെത്തിയേക്കും. മൂന്ന്‌ നായികമാരുള്ള ചിത്രത്തില്‍ ഒരു ബോട്ട്‌ ഡ്രൈവറുടെ വേഷമാണ്‌ മമ്മൂട്ടിയ്‌ക്കുള്ളത്‌. ഏറെ സവിശേഷതകളോടെയാണ്‌ ഷാജി കുട്ടിസ്രാങ്ക്‌ ഒരുക്കിയിരിക്കുന്നത്‌. ഓളപ്പരപ്പുകളിലെ കുട്ടിസ്രാങ്കിന്റെ ജീവിതം മൂന്നു കാലങ്ങളിലായി മൂന്ന്‌ സ്‌ത്രീകളുടെ കാഴ്‌ചപ്പാടുകളിലൂടെയാണ്‌ ഷാജി ചിത്രീകരിച്ചിരിയ്‌ക്കുന്നത്‌. മനുഷ്യന്റെയും കാലത്തിന്റെയും മൂന്ന്‌ അവസ്ഥകളാണ്‌ ഷാജി കുട്ടിസ്രാങ്കില്‍ പ്രമേയമാക്കുന്നത്‌.

മലയാളത്തിനപ്പുറം ഒരു ഇന്ത്യന്‍ സിനിമയെന്ന വിശേഷണവുമായെത്തുന്ന പഴശ്ശിരാജയെ ഏറെ പ്രതീക്ഷകളോടെയാണ്‌ മമ്മൂട്ടി കാണുന്നത്‌. എംടിയുടെ രചനയില്‍ ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജ മമ്മൂട്ടിയുടെ റംസാന്‍ ചിത്രമായിരിക്കും. ചരിത്രത്തിന്റെ നേര്‍രേഖയിലൂടെ കടന്നു പോകുന്ന പഴശ്ശിരാജ ദേശീയ ചലച്ചിത്ര വേദിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഒരുപക്ഷേ മമ്മൂട്ടിയുടെ തന്നെ കുട്ടിസ്രാങ്കായിരിക്കും മത്സരവേദികളില്‍ പഴശ്ശിരാജയ്‌ക്കൊപ്പം മത്സരിയ്‌ക്കാനെത്തുക. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ മാറ്റുരയ്‌ക്കപ്പെടുന്ന മമ്മൂട്ടി ചിത്രങ്ങളായിരിക്കും പഴശ്ശിരാജയും കുട്ടിസ്രാങ്കും.

ഇതിന്‌ ശേഷം കോളിവുഡ്‌ ആക്ഷന്‍ സ്‌റ്റാര്‍ അര്‍ജ്ജുനൊപ്പം മമ്മൂട്ടി നായകനാവുന്ന വന്ദേമാതരവും ഈ വര്‍ഷം തിയറ്ററുകളിലെത്തും. മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്ന ജയരാജിന്റെ ലൗ്‌ഡ്‌ സ്‌പീക്കറായിരിക്കും ക്രസ്‌മസിന്‌ റിലീസ്‌ ചെയ്യാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. ബോളിവുഡ്‌ താരം ഗ്രേസി സിങ്‌ നായികയാവുന്ന ലൗഡ്‌ സ്‌പീക്കര്‍ നിര്‍മ്മിയ്‌ക്കുന്നത്‌ മോസര്‍ ബെയറാണ്‌. രഞ്‌ജിത്തിന്റെ പാലേരി മാണിക്യം, നവാഗതനായ വൈശാഖ്‌ സംവിധാനം ചെയ്യുന്ന പോക്കിരി രാജ, ഷാഫി ചിത്രം, അക്കു അക്‌ബര്‍, ഷാജി, ജോഷി ചിത്രങ്ങളാണ്‌ മമ്മൂട്ടിയെ കാത്തിരിയ്‌ക്കുന്ന അടുത്ത പ്രൊജക്ടുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam