»   » മൂക്കില്ലാ രാജ്യത്തും കഥ തുടരുന്നു

മൂക്കില്ലാ രാജ്യത്തും കഥ തുടരുന്നു

Posted By:
Subscribe to Filmibeat Malayalam
A sequel to Mookkilla Rajyathu
ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗങ്ങളൊരുക്കി ചുളിവിലൊരു വിജയം അടിച്ചെടുക്കാമെന്ന മോഹത്തിലാണ് പല സിനിമക്കാരും. ലാല്‍ പോലുള്ള അപൂര്‍വം ചിലര്‍ ഇക്കാര്യത്തില്‍ വിജയിക്കുമ്പോള്‍ ഭൂരിഭാഗവും പരാജയം രുചിയ്ക്കുകയാണ്.

എന്നാലും തുടരന്‍ സിനിമകളുടെയും റീമേക്കുകളുടെയും ട്രെന്റുകള്‍ ഉടനെയൊന്നും മലയാളത്തെ വിട്ടുപോകില്ലെന്നാണ് സൂചനകള്‍. ഈയൊരു തരംഗത്തിന്റെ ചുവടുപിടിച്ച് മൂക്കില്ലാ രാജ്യമെന്ന കോമഡി ഹിറ്റിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.

തിലകന്‍, മുകേഷ്, സിദ്ദിഖ്, ജഗതി എന്നിവരെ അണിനിരത്തി താഹ സംവിധാനം ചെയ്ത മൂക്കില്ലാ രാജ്യം മനോരോഗാശുപത്രിയില്‍ നിന്ന് ചാടിപ്പോന്ന നാലു പേരുടെ കഥയാണ് പറഞ്ഞിരുന്നത്. രണ്ടാം ഭാഗത്തില്‍ തിലകനൊഴിച്ച് മറ്റു മൂന്നു പേരും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, ലാല്‍, ജഗദീഷ് എ്ന്നിവരും സിനിമയില്‍ അഭിനയിച്ചേക്കും. ആഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിലെ നായിക ഒരു പുതുമുഖമായിരിക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam