»   » മെയ്‌ക്‌ അപ്‌: ആഷും മണിരത്‌നവും തമ്മില്‍ ക്ലാഷ്‌

മെയ്‌ക്‌ അപ്‌: ആഷും മണിരത്‌നവും തമ്മില്‍ ക്ലാഷ്‌

Posted By:
Subscribe to Filmibeat Malayalam

ഒരു ചലച്ചിത്ര സംവിധായകന്‍ തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്‌ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. ഇതിനോട്‌ സഹകരിക്കുകയെന്നത്‌ താരങ്ങളുടെ കടമയാണ്‌.

എന്നാല്‍ ലോകപ്രശസ്‌തയാണെന്ന്‌ വച്ച്‌ ഐശ്യര്യയ്‌ക്ക്‌ ഇതായിക്കൂടാ എന്നുണ്ടോ? ഏത്‌ ചിത്രത്തിലായാലും ഐശ്വര്യയ്‌ക്ക്‌ സ്വന്തം ഇഷ്ടപ്രകാരം അഭിനയിക്കാം എന്നുണ്ടോ? മണിരത്‌നമാണം സംവിധായകനെങ്കില്‍ ഇല്ലയെന്ന ഉത്തരമേ പ്രതീക്ഷിക്കേണ്ടൂ. അത്‌ ഐശ്വര്യയായാലും ശരി ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ കേറ്റ്‌ വിന്‍സ്ലെറ്റ്‌ ആയാലും ശരി.

തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും മണിരത്‌നം തയ്യാറാവില്ല. ഇക്കാര്യം അറിയാഞ്ഞിട്ടാണോ എന്തോ ഐശ്വര്യ മണിരത്‌നത്തിന്‌ മുന്നില്‍ വാശിപിടിച്ചു. അതും മെയ്‌ക്കപ്പിന്റെ കാര്യത്തില്‍.

മണിരത്‌നത്തിന്റെ പുതിയ ചിത്രമായ അശോകവനത്തിലെ(രാവണ്‍) സെറ്റിലാണ്‌ ഐശ്വര്യയുമായി പ്രശ്‌നമുണ്ടായത്‌. ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ സദാ ദുഖം ഘനീഭവിച്ച മുഖവുമായി നടക്കുന്ന നായികയെയാണ്‌ ഐശ്വര്യ അവതരിപ്പിക്കുന്നത്‌.

കഥാപാത്രത്തിന്റെ ദുഖത്തില്‍ പൂര്‍ണതവരുന്നതിനായി ഐശ്വര്യയ്‌ക്ക്‌ ഈ ഭാഗങ്ങളില്‍ മെയ്‌ക്‌ അപ്‌ വേണ്ടെന്ന്‌ മണിരത്‌നം പറഞ്ഞു. എന്നാല്‍ ഇതുകേട്ടപ്പോള്‍ ഐശ്വര്യ നെറ്റി ചുളിച്ചു. ലോകസുന്ദരിയെന്ന ലേബലില്‍ ഇപ്പോഴും അറിയപ്പെടുന്ന താന്‍ മെയ്‌ക്‌ അ്‌പ്പില്ലാതെ അഭിനയിക്കുകയോ എന്നതായിരുന്നു ആ നെറ്റി ചുളിക്കലിലെ ചോദ്യം.

മെയ്‌ക്‌ അപ്‌ ഇട്ടേ അഭിനയിക്കൂ എന്ന്‌ ഐശ്യര്യ വാശിപിടിച്ചപ്പോള്‍ പറ്റില്ലെന്ന്‌ മണിരത്‌നവും വാശിപിടിച്ചു. അവസാനം ഐശ്വര്യയ്‌ക്കുതന്നെ പരാജയം സമ്മതിക്കേണ്ടവന്നുവത്രേ.

ചിലപ്പോള്‍ മണിരത്‌നത്തിന്റെ കണ്ണുവെട്ടിച്ച്‌ ഐശ്വര്യ മെയ്‌ക്‌ അപ്പ്‌ ഇട്ടുവരുമത്രേ. എന്നാല്‍ ഷോട്ട്‌ എടുക്കുന്നതിനിടയില്‍ മണിരത്‌നം അത്‌ കണ്ടുപിടിച്ച്‌ തുടയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത്‌ സെറ്റില്‍ പതിവായിരുന്നുവത്രേ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam