»   » ഗെയിംസ് ഗാനം മാറ്റി ചിട്ടപ്പെടുത്തില്ല: റഹ്മാന്‍

ഗെയിംസ് ഗാനം മാറ്റി ചിട്ടപ്പെടുത്തില്ല: റഹ്മാന്‍

Posted By:
Subscribe to Filmibeat Malayalam
AR Rahman
കോമണ്‍വെല്‍ത്ത് ഗെയിംസിനായി തയ്യാറാക്കിയ പ്രമേയഗാനം മാറ്റി ചിട്ടപ്പെടുത്തില്ലെന്ന് സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ വ്യക്തമാക്കി.

'ഓ യാരോ.. യെ ഇന്ത്യാ ബുലാ ലിയ...' എന്നുതുടങ്ങുന്ന ഗാനം ജനങ്ങള്‍ സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എ.ആര്‍ റഹ്മാന്‍ ഇത് മാറ്റി ചിട്ടപ്പെടുത്തണമെന്ന് പലേടത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ നര്‍ത്തകരും ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ മറ്റൊരു ജോലിയുമായി ബന്ധപ്പെട്ട് ലോസ് ആഞ്ജലിസിലേക്ക് പോയ റഹ്മാന്‍, പ്രമേയഗാനം മാറ്റിചിട്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംഘാടകസമിതിയെ അറിയിച്ചു.

''ഈ പാട്ടില്‍ ഒരു മാറ്റവും വരുത്തില്ല'' സംഘാടക സമിതി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (കമ്യൂണിക്കേഷന്‍സ്) പ്രിയ പോള്‍ സിങ് പറഞ്ഞു.

താന്‍ ഒരുക്കുന്ന ഗാനം ലോകകപ്പ് ഫുട്‌ബോളിനായി ഷക്കീര പാടിയ 'വക്കാ വക്ക'യേക്കാള്‍ മുന്നിട്ടുനില്‍ക്കുമെന്ന് ഗെയിംസ് ഗാനത്തിന്റെ അവതരണത്തിനു പത്തു ദിവസം മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ റഹ്മാന്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഗാനം ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല മാത്രമല്ല ഓസ്്കാര്‍ അവാര്‍ഡ് ലഭിച്ചശേഷം റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളൊന്നും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam