»   » നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടിയും!

നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടിയും!

Posted By:
Subscribe to Filmibeat Malayalam
Mammootty
എംഎ നിഷാദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടി പ്രധാന റോളിലെത്തുന്നു. യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ഒരു യൂത്ത് ഐക്കണ്‍ എന്ന രീതിയിലുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക.

യുവതാരങ്ങളായ കൈലാസ്, ആസിഫ് അലി, റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, ജഗതി ശ്രീകുമാര്‍, മാമുക്കോയ, ബിജുക്കുട്ടന്‍, ഭീമന്‍ രഘു, ബൈജു, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പോപ്പ് സംഗീത ബാന്‍ഡായ യു ഫോര്‍ യ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ആദ്യ മലയാള സിനിമയായിരിക്കും ഇത്.

എം ആന്റ് എം എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ ബാനറിലാണ് ബെസ്റ്റ് ഓഫ് ലക്ക് നിര്‍മ്മിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam