»   » 22ന് ബോഡിഗാര്‍ഡ് മാത്രം ആഗതനാവും!

22ന് ബോഡിഗാര്‍ഡ് മാത്രം ആഗതനാവും!

Subscribe to Filmibeat Malayalam
Bodyguard
ബോക്‌സ് ഓഫീസിനെ ദോഷകരമായി ബാധിയ്ക്കുമായിരുന്ന ഏറ്റുമുട്ടല്‍ ഒഴിവായതിന്റെ ആശ്വാസത്തിലാണ് മലയാള സിനിമാ വിപണി. ജനപ്രിയ നായകന്‍ ദിലീപ് നായകനാവുന്ന ബോഡിഗാര്‍ഡും ആഗതനും ഒരേ ദിവസം റിലീസാകുന്ന സ്ഥിതിവിശേഷമാണ് അണിയറയില്‍ നടന്ന ചര്‍ച്ചകളിലൂടെ ഒഴിഞ്ഞു പോയിരിയ്ക്കുന്നത്.

പുതിയ തീരുമാനമനുസരിച്ച ജനുവരി 22ന് ബോഡിഗാര്‍ഡ് മാത്രം റിലീസ് ചെയ്യും. കമല്‍ സംവിധാനം ചെയ്യുന്ന ആഗതന്‍ ഫെബ്രുവരി 11ന് മാത്രമേ തിയറ്ററുകളിലെത്തൂ.

തന്റെ രണ്ട് സിനിമകള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഒഴിവാക്കാന്‍ ദിലീപ് തന്നെ രംഗത്തിറങ്ങിയിരുന്നു. വാശിയോടെയുള്ള ഈ റിലീസ് ഇരു സിനിമകള്‍ക്കും ദോഷം മാത്രമേ ചെയ്യൂ എന്ന തിരിച്ചറിവിലാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കിയത്.

സിദ്ദിഖ് ഒരുക്കുന്ന ബോഡിഗാര്‍ഡില്‍ ദിലീപിന്റെ നായികയായെത്തുന്നത് നയന്‍താരയാണ്. ചിത്രത്തില്‍ ത്യാഗരാജന്‍ ഏറെ പ്രാധാന്യമുള്ള വേഷം അവതരിപ്പിയ്ക്കുന്നുണ്ട്. കമല്‍ സംവിധായകനാവുന്ന ആഗതനില്‍ ചാര്‍മ്മിയാണ് നായിക. സത്യരാജിന്റെ ആദ്യമലയാള സിനിമയെന്ന പ്രത്യേക കൂടി ആഗതത് സ്വന്തമാണ്.

ഏറെക്കാലമായി വന്‍വിജയങ്ങളില്ലാതെ തുടരുന്ന ദിലീപിനെ സംബന്ധിച്ചിടത്തോളം ഇരുസിനിമകളുടെയും വിജയപരാജയങ്ങള്‍ ഏറെ നിര്‍ണായകമാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos