»   » ഡബിള്‍സുമായി കൂട്ടിയിടിയില്ല; ചൈനൗ ടൗണ്‍ നേരത്തെ

ഡബിള്‍സുമായി കൂട്ടിയിടിയില്ല; ചൈനൗ ടൗണ്‍ നേരത്തെ

Posted By:
Subscribe to Filmibeat Malayalam
China Town
മോളിവുഡിലെ ഏറ്റവും പുതിയ മള്‍ട്ടിസ്റ്റാര്‍ മൂവി ചൈനാ ടൗണിന് 100 റിലീസിങ് സെന്ററുകള്‍. നിശ്ചയിച്ചതിനും ഒരു ദിനം മുമ്പെയാണ് കോമഡിയുടെ അലയൊലികള്‍ തീര്‍ക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ വിതരണക്കാര്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബാണ്. മമ്മൂട്ടി ചിത്രമായ ഡബിള്‍സ് ഏപ്രില്‍ 15ന് റിലീസ് ചെയ്യുന്നതിനാല്‍ ചൈനാടൗണ്‍ ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിങ്ങനെ പ്രേക്ഷകര്‍ക്ക് ഹാസ്യവിരുന്നൊരുക്കാന്‍ എല്ലാം തികഞ്ഞ താരങ്ങളെയാണ് റാഫി മെക്കാര്‍ട്ടിന്‍ ചൈനാ ടൗണില്‍ നിരത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം കാവ്യ, പൂനം ബജ് വ, ദീപാഷാ എന്നിവരും ചേരും. നായകന്‍മാര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ജഗതിയും ചേരുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചുമറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ചൈനാ ടൗണിന്റെ മറ്റൊരു ഹൈലൈറ്റ് ഹംഗറിയില്‍ നിന്നുള്ള സുമോ ഗുസ്തിക്കാരന്‍ ഡിസൂസ ലിബോറാണ്. 257 കിലോ ഭാരമുള്ള ഈ സുമോ ഗുസ്തിക്കാരന്റെ കോമഡി നമ്പറുകള്‍ കലക്കാനാവുമെന്നും അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിയ്ക്കുന്നു. പത്ത് ലക്ഷം രൂപ മുടക്കിയാണ് ഈ വിദേശതാരത്തെ സിനിമയില്‍ അഭിനയിച്ചിപ്പിരിയ്ക്കുന്നത്.

റാഫിമെക്കാര്‍ട്ടിന്‍മാരുടെ അവസാന ചിത്രമായ ലൗ ഇന്‍ സിംഗപുര്‍ ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. ചൈനാ ടൗണിലൂടെ അതിന്റെ ക്ഷീണം മറികടക്കാനാണ് ഇരട്ടസംവിധായകരുടെ ശ്രമം.

English summary
Mohanlal's 'China Town' that also stars Dileep and Jayaram, would grace the screens this Vishu, on the 14th of April

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam