»   » ചൈന ടൗണ്‍Xഡബിള്‍സ്: വിഷു ആരാഘോഷിക്കും?

ചൈന ടൗണ്‍Xഡബിള്‍സ്: വിഷു ആരാഘോഷിക്കും?

Posted By:
Subscribe to Filmibeat Malayalam
Doubles
തിരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ചൂടാറുംമാറുംമുമ്പെ കേരളത്തില്‍ മറ്റൊരു പോരാട്ടത്തിന് കൂടി തുടക്കമാവുന്നു. കഴിഞ്ഞ മുപ്പതാണ്ടുകളായി കൊണ്ടുംകൊടുത്തും അവിരാമം മുന്നേറുന്ന മമ്മൂട്ടി-ലാല്‍ പോരാട്ടത്തിനാണ് ബോക്‌സ്ഓഫീസ് ഒരിയ്ക്കല്‍ കൂടി സാക്ഷ്യം വഹിയ്ക്കുന്നത്.

ഡബിള്‍സുമായി മമ്മൂട്ടിയും ചൈനാ ടൗണുമായി മോഹന്‍ലാലുമെത്തുമ്പോള്‍ മലയാളി പ്രതീക്ഷിയ്ക്കുന്നത് ഉഗ്രനൊരു വിഷുക്കൈനീട്ടമാണ്. ആഗസ്റ്റ് 15 തകര്‍ന്നതിന്റ ക്ഷീണം ഡബിള്‍സിലൂടെ തീര്‍ക്കാനാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. ഹിറ്റ്‌മേക്കര്‍ ഷാഫിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച സോഹന്‍ സീനുലാല്‍ ആദ്യമായി സ്വതന്ത്രസംവിധായകനാവുന്ന ഡബിള്‍സിന് സവിശേഷതകള്‍ ഏറെയാമ്.

ഒരു കാലത്തെ മലയാളിയുടെ പ്രിയതാരമായിരുന്ന നദിയ മൊയ്തുവിന്റെ തിരിച്ചുവരവ് തന്നെയാണ് അതില്‍ പ്രധാനം. മമ്മൂട്ടി-നദിയ സ്‌ക്രീന്‍ കെമിസ്ട്രിയും സുബ്രഹ്മണ്യപുരം ഫെയിം സംഗീതസംവിധായകന്‍ ജെയിംസ് വാസന്തന്റെ സംഗീതവും സിനിമയുടെ ഹൈലൈറ്റുകളാണ്. മലയാളത്തില്‍ പുതിയൊരു ട്രെന്‍ഡിന് തിരികൊളുത്തിയ സച്ചി-സേതു ടീം രചന നിര്‍വഹിയ്ക്കുന്ന ഡബിള്‍സ് ഹാസ്യത്തിനും ആക്ഷനും പ്രധാന്യം നല്‍കിയൊരുക്കുന്ന കുടുംബചിത്രമാണ്. ഡബിള്‍സിന്റെ ട്രെയിലറുകളില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു.

തെന്നിന്ത്യയിലെ പുതിയ താരോദയം തപസ്സി നായികയാവുന്ന ചിത്രത്തില്‍ സൈജുകുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ബിജുക്കുട്ടന്‍, അബു സലിം, അനൂപ് ചന്ദ്രന്‍ എന്നിങ്ങനെ വന്‍താരനിരയാണ് അണിനിരക്കുന്നത്. ഏപ്രില്‍ 15ന് വിഷുക്കണിയായെത്തുന്ന ചിത്രം സമ്മര്‍ സീസണിലെ പ്രധാന കൊമേഴ്‌സ്യല്‍ മൂവിയാണ്.
അടുത്ത പേജില്‍
ട്രിപ്പിള്‍ ഇഫക്ടില്‍ ചൈനാ ടൗണ്‍

English summary
Again, a big clash between Mammootty and Mohanlal for Vishu 2011.Mohanlal’s China Town will clash with Mammootty’s Doubles on Vishu day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam