»   » ഒരു നാള്‍ വരും: റിലീസ് കോടതി തടഞ്ഞു

ഒരു നാള്‍ വരും: റിലീസ് കോടതി തടഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Oru Nal Varum
മോഹന്‍ലാല്‍ നായകനാകുന്ന 'ഒരുനാള്‍ വരും' എന്ന ചിത്രത്തിന്റെ റിലീസിംഗ് കോടതി ഈ മാസം 31 വരെ വിലക്കി.

ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് മുക്കം സ്വദേശിയായ കെവി വിജയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ കോടതിയാണ് ചിത്രത്തിന്റെ താത്കാലികമായി വിലക്കിയത്. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനാണ് ടികെ രാജീവ് കുമാര്‍ ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.

ചിത്രത്തിന്റെ റിലീസ് നേരത്തെ തന്നെ ജൂണ്‍ 25ലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഉത്തരവ് സിനിമയ്ക്ക് ബാധകമാവില്ല. എന്നാല്‍ വരും നാളുകളില്‍ ചിത്രം കുടുതല്‍ നിയമക്കുരുക്കില്‍ അകപ്പെടാനുള്ള സാധ്യതകളാണുള്ളത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam