»   » ഡാം: രജനിചിത്രത്തില്‍ നിന്ന് അസിന്‍ ഔട്ട്?

ഡാം: രജനിചിത്രത്തില്‍ നിന്ന് അസിന്‍ ഔട്ട്?

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനിലെ നായികയാവാന്‍ അസിനെ പരിഗണിയ്ക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം അസിനും ഭീഷണിയായിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം ചൂടുപിടിച്ചു നില്‍ക്കുന്ന ഈ സമയത്ത് ഒരു മലയാളി നടിയെ രജനി തന്റെ ചിത്രത്തിലഭിനയിക്കാന്‍ ക്ഷണിയ്ക്കുന്നത് അംഗീകരിയ്ക്കാനാവില്ലെന്ന് ഹിന്ദു മക്കള്‍ കക്ഷി (എച്ച്എംകെ)പറയുന്നു.

മുന്‍പ് അസിന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇതു നടിയുടെ തമിഴ് വിരുദ്ധ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം വിവാദമായിരുന്ന ഈ സമയത്ത് മലയാളി കൂടിയായ നടിയെ രജനി ചിത്രത്തിലഭിനയിപ്പിക്കുന്നതിനെ എതിര്‍ക്കും-എച്ച്എംകെയുടെ സെക്രട്ടറിയായ കണ്ണന്‍ പറഞ്ഞു.

ചിത്രത്തില്‍ അസിന്‍ അഭിനയിക്കാനെത്തിയാല്‍ ഷൂട്ടിങ് സ്ഥലത്തും രജനീകാന്തിന്റെ വീടിനു മുന്നിലും പ്രതിഷേധം നടത്താനാണ് എച്ച്എംകെയുടെ തീരുമാനം.

അതേസമയം അസിനെ കൊച്ചടിയാനില്‍ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ സംവിധായികയായ സൗന്ദര്യ രജനീകാന്ത് പറയുന്നത്.

അസിന് പുറമേ വിദ്യ ബാലന്‍, അനുഷ്‌ക എന്നിവരെയാണ് കൊച്ചടിയാനിലേയ്ക്ക് പരിഗണിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ രജനിയുടെ സഹോദരിയായി വേഷമിടുന്നത് സ്‌നേഹയാണ്.

English summary
We’d mentioned that Asin was a strong contender for superstar Rajinikanth’s big movie Kochadayaan. Now sources from Mumbai tell us that negotiations with Asin are in progress over dates. The 3D period flick will be directed by Soundarya Ashwin, the younger daughter of Rajini. For K. S Ravikumar who’s supervising the project, Asin has always been top priority to co star with Rajini.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam