»   » പാസഞ്ചര്‍ ഹിറ്റിലേക്കുള്ള യാത്രയില്‍

പാസഞ്ചര്‍ ഹിറ്റിലേക്കുള്ള യാത്രയില്‍

Posted By:
Subscribe to Filmibeat Malayalam

ദിലിപ്‌-ശ്രീനിവാസന്‍ ടീമിന്റെ പാസഞ്ചറിന്‌ മികച്ച തുടക്കം. നവാഗതനായ രഞ്‌ജിത്ത്‌ ശങ്കര്‍ ഒരുക്കിയ ഈ ത്രില്ലര്‍ ചിത്രം ഹിറ്റിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞുവെന്ന്‌ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ തുടക്കം മാത്രമല്ല, ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ നിന്ന്‌ ലഭിയ്‌ക്കുന്ന മികച്ച അഭിപ്രായവും പാസഞ്ചറിന്‌ മുതല്‍ക്കൂട്ടാകുന്നുണ്ട്‌. ഏറെക്കാലത്തിന്‌ ശേഷമാണ്‌ ഒരു ദിലീപ്‌ ചിത്രത്തിന്‌ ഇത്തരത്തിലൊരു പ്രതികരണം തിയറ്ററുകളില്‍ നിന്ന്‌ ലഭിയ്‌ക്കുന്നത്‌.

ഭാഗ്യദേവത, കറന്‍സി, ബ്ലാക്ക്‌ ഡാലിയ എന്നീ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന മത്സരം അതിജീവിച്ചാണ്‌ പാസഞ്ചര്‍ മുന്നേറുന്നത്‌. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതോടെ കൂടുതല്‍ തിയറ്ററുകളിലേക്ക്‌ ചിത്രമെത്തിയ്‌ക്കാനുള്ള ശ്രമങ്ങള്‍ വിതരണക്കാര്‍ ആരംഭിച്ചിട്ടുണ്ട്‌.

പാസഞ്ചറിന്റെ മുന്നേറ്റം സത്യന്‍ അന്തിക്കാട്‌-ജയറാം ടീമിന്റെ ഭാഗ്യദേവതയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്‌.
മധ്യവേനലവധിക്കാലം അവസാനിയ്‌ക്കാന്‍ ഇനിയും ആഴ്‌ചകള്‍ ബാക്കി നില്‌ക്കെ പാസഞ്ചറിനുള്ള തിരക്ക്‌ ഇനിയും കൂടുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam