»   » ഹരിഹര്‍ നഗറിന് മൂന്നാം ഭാഗമൊരുങ്ങുന്നു

ഹരിഹര്‍ നഗറിന് മൂന്നാം ഭാഗമൊരുങ്ങുന്നു

Subscribe to Filmibeat Malayalam
Harihar Nagar team again
രണ്ടാംവരവിലും തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച ഹരിഹര്‍ നഗറിലെ പയ്യന്‍മാര്‍ വീണ്ടുമെത്തുന്നു. ആദ്യ രണ്ടു ഭാഗങ്ങളിലും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച അതേ താരനിര തന്നെയാണ്‌ മൂന്നാം ഭാഗത്തിലും അഭിനയിക്കുന്നത്‌.

18 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സിദ്ദിഖ്‌-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗറില്‍ മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍ എന്നിവരാണ്‌ നായകന്‍മാരായിരുന്നത്‌. 2009ല്‍ ലാലിന്റെ സംവിധാനത്തിലിറങ്ങിയ ടു ഹരിഹര്‍ നഗറിലും ഇവര്‍ തന്നെയാണ്‌ അണിനിരന്നത്‌. സമീപകാലത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറാന്‍ ടു ഹരിഹര്‍ നഗറിന്‌ കഴിഞ്ഞതോടെയാണ്‌ മൂന്നാം ഭാഗത്തിന്‌ അരങ്ങൊരുങ്ങിയത്‌.

ടു ഹരിഹര്‍ നഗറിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ലാല്‍ തന്നെയാണ്‌ മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്‌. ഇന്‍ ഗോസ്‌റ്റ്‌ഹൗസ്‌ ഇന്‍ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രം കോമഡി ട്രാക്കില്‍ തന്നെയായിരിക്കും പൂര്‍ത്തിയാവുക.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

രണ്ടാം ഭാഗത്തില്‍ നാല്‍വര്‍ സംഘത്തിന്റെ ഭാര്യമാരായെത്തിയ ലെന, രോഹിണി, റീനാ ബഷീര്‍, രാഖി എന്നിവര്‍ ഈ ചിത്രത്തിലുണ്ടാകും. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള ഭവനത്തില്‍ നാല്‍വര്‍ സംഘവും അവരുടെ കുടുംബങ്ങളും താമസിയ്‌ക്കാനെത്തുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ സ്റ്റോറി ത്രെഡ്‌ എന്നറിയുന്നു. മൂന്നാം ഭാഗത്തിലും നാല്‍വര്‍ സംഘത്തെ കുഴപ്പിയ്‌ക്കാനായി ഒരു സുന്ദരിയുണ്ടാവും. ഒരു തെന്നിന്ത്യന്‍ താരമായിരിക്കും ഈ വേഷത്തില്‍ അഭിനയിക്കുക.

ചിത്രത്തിന്റെ താരനിര്‍ണയം നടക്കുകയാണ്‌. ലാല്‍ ക്രിയേഷന്‍സും പിഎന്‍വി അസോസിയേറ്റ്‌സും ചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ഒക്ടോബറില്‍ ആരംഭിയ്‌ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam