»   » ബോക്സ് ഓഫീസില്‍ സംവിധായകരുടെ പടയോട്ടം

ബോക്സ് ഓഫീസില്‍ സംവിധായകരുടെ പടയോട്ടം

Posted By:
Subscribe to Filmibeat Malayalam
Indian Rupee
പണപ്പെട്ടിയില്‍ ഇന്ത്യന്‍ റുപ്പി വന്ന് നിറയുമ്പോള്‍ ചിരിയ്ക്കുകയാണ് രഞ്ജിത്ത്. താരങ്ങളല്ല, അവരെ സൃഷ്ടിയ്ക്കുന്ന സംവിധായകരാണ് ശരിയ്ക്കും സൂപ്പറുകള്‍ എന്ന യാഥാര്‍ഥ്യം ഇന്ത്യന്‍ റുപ്പിയിലൂടെ ഈ സംവിധായകന്‍ അടിവരയിട്ടുറപ്പിയ്ക്കുകയാണ്. എ രഞ്ജിത്ത് മൂവിയെന്ന വിശേഷണം കണ്ട് തിയറ്ററുകളില്‍ ആളെത്തുമ്പോള്‍ അത് സംവിധായകന്റെ തൊപ്പിയിലെ പുതിയ പൊന്‍തൂവല്‍.

ഒരുപക്ഷേ സത്യന്‍ അന്തിക്കാടിന് ശേഷം സംവിധായകന്റെ ലേബലില്‍ മിനിമം ഗ്യാരണ്ടി ഉറപ്പിയ്ക്കാവുന്ന നിലയിലേക്ക് രഞ്ജിത്ത് വളരുകയാണെന്ന് ഇന്ത്യന്‍ റുപ്പിയ്ക്ക് ലഭിച്ച തകര്‍പ്പന്‍ വരവേല്‍പ്പ് തെളിയിക്കുന്നു. രഞ്ജിത്തിന് മാത്രമല്ല, ആരോപണങ്ങളിലും അപവാദങ്ങളിലും മുങ്ങിത്താഴുന്ന പൃഥ്വിരാജിനും ഈ വിജയത്തില്‍ അഭിമാനിയ്ക്കാം. തന്നെ വിമര്‍ശിയ്ക്കുന്നവര്‍ക്കുള്ള പൃഥ്വിയുടെ മറുപടി കൂടിയാണ് ഇന്ത്യന്‍ റുപ്പി.

റിലീസ് ചെയ്ത വാരാന്ത്യത്തില്‍ തകര്‍പ്പന്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ റുപ്പി കാണാന്‍ ഇടദിവസങ്ങളിലും പ്രേക്ഷകര്‍ തിക്കിത്തിരക്കുകയാണ്. എഴുപത് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം അധികം വൈകാതെ ലാഭത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

പ്രത്യേകിച്ച് പുതിയൊന്നും നല്‍കാനില്ലാഞ്ഞിട്ടും സ്‌നേഹവീടും മികച്ച വിജയത്തിലേക്കാണ് കുതിയ്ക്കുന്നത്. വാണിജ്യ സിനിമയില്‍ സത്യന്‍ അന്തിക്കാട് എന്ന പ്രതിഭയുടെ മൂല്യമെന്തെന്ന് ഒരിയ്ക്കല്‍ കൂടി വെളിപ്പെടുകയാണ് ഈ സിനിമയിലൂടെ. കുടുംബസമേതം ധൈര്യത്തോടെ കാണാന്‍ കഴിയുന്ന ചിത്രമെന്ന്ത് തന്നെയാണ് സ്‌നേഹവീടിന് ഗുണകരമായത്. മോഹന്‍ലാല്‍-ഷീല ടീം കോമ്പിനേഷനും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിയ്ക്കുന്നുണ്ട്. 69 തിയറ്ററുകളില്‍ റിലീസ് ചെയ്ത സ്‌നേഹ വീട് 2011ലെ ഹിറ്റ് ലിസ്റ്റില്‍ കയറിക്കഴിഞ്ഞു. എന്നാലും ലോങ്‌റണ്‍ തന്നെയായിരിക്കും ഈ സിനിമയുടെ അന്തിമവിധി നിര്‍ണയിക്കുക.

ഓണത്തിന് തിയറ്ററുകളിലെത്തിയ ഡോക്ടര്‍ ലവ് ആണ് തിയറ്ററുകളില്‍ തുടരുന്ന മറ്റൊരു സിനിമ. നിരാശജനകമായ ഓരോണം സീസണ്‍ കഴിഞ്ഞു പോകുമ്പോഴും സാള്‍ട്ട് ആന്റ് പെപ്പര്‍ നൂറ് തികച്ചത് വിപണിയ്ക്ക് ആശ്വാസം പകരുന്നുണ്ട്.

English summary
Ranjith directed Indian Rupee, a film which is being liked by critics and masses alike. The film has taken a good three 
 day opening from 70 odd screens and is in the number two position

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam