»   » ഹാംലെറ്റിന്റെ കഥയിലേക്ക് ഇന്ദ്രജിത്ത്

ഹാംലെറ്റിന്റെ കഥയിലേക്ക് ഇന്ദ്രജിത്ത്

Posted By:
Subscribe to Filmibeat Malayalam
Indrajith
ഗുലുമാല്‍ ദ എസ്‌കേപ്പിലൂടെ പരാജയസിനിമകളുടെ സംവിധായകനെന്ന ലേബലില്‍ നിന്നും എസ്‌കേപ്പ് ചെയ്ത വികെ പ്രകാശിന്റെ പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാവുന്നു.

ഷേക്‌സ്പിയറിന്റെ ലോകപ്രശസ്ത നാടകമായ ഹാംലെറ്റിനെ ഉപജീവിച്ച് ബല്‍റാം മട്ടന്നൂര്‍ ഒരുക്കുന്ന ചിത്രത്തിലേക്കാണ് ഇന്ദ്രജിത്ത് കാസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ബല്‍റാമിന്റെ മറ്റൊരു തിരക്കഥയായ കളിയാട്ടവും ഷേക്‌സ്പിയര്‍ രചനയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു. സുരേഷ് ഗോപിയ്ക്ക് ആദ്യ ദേശീയപുരസ്‌ക്കാരം നേടിക്കൊടുത്ത കളിയാട്ടം ദേശീയതലത്തില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ പകുതിയോടെ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തില്‍ അന്തരിച്ച പ്രശസ്ത നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമനയും ഒരു പ്രമുഖ വേഷം അവതരിപ്പിയ്ക്കുന്നുണ്ട്.
രണ്ടാം വരവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ബ്രേക്ക് കൊടുത്ത ചിത്രമായിരുന്നു വികെപിയുടെ ഗുലുമാല്‍ ദ എസ്‌കേപ്പ്. പുതിയ ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ തലവരയും മാറിമറിയുമോയെന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam