»   » ജാക്കിച്ചാന്‍ വീണ്ടും ചെന്നൈയില്‍

ജാക്കിച്ചാന്‍ വീണ്ടും ചെന്നൈയില്‍

Posted By:
Subscribe to Filmibeat Malayalam
Jackie Chan
ഹോങ്കോങ് ആക്ഷന്‍ താരം ജാക്കിച്ചാന്‍ വീണ്ടും ഇന്ത്യയിലേക്ക്. പുതിയ ചിത്രമായ ലിറ്റില്‍ ബിഗ് സോള്‍ജിയേഴ്‌സിന്റെ ഇന്ത്യന്‍ പ്രീമിയറിനോടനുബന്ധിച്ചാണ് ജാക്കി ചെന്നൈയിലെത്തുന്നത്.

മൂന്ന് വര്‍ഷം മുമ്പ് കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രമായ ദശാവതാരത്തിന്റെ ഓഡിയോ ലോഞ്ചിങ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജാക്കി ഇതിന് മുമ്പ് ചെന്നൈയിലെത്തിയത്. ദശാവതാരത്തിന്റെ നിര്‍മാതാവായ ആസ്‌കാര്‍ രവിചന്ദ്രനായിരുന്നു ലോകമെങ്ങും ആരാധകരുള്ള താരത്തെ ഇന്ത്യക്കാര്‍ക്ക് മുന്നിലെത്തിച്ചത്.

ഇപ്പോള്‍ രവിചന്ദ്രന്റെ ഇളയ സഹോദരനായ വിശ്വാസ് സുന്ദറാണ് ജാക്കിയെ വീണ്ടും ചെന്നൈയിലെത്തിയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന ഹോളിവുഡ് സിനിമകളുടെ പ്രമുഖ വിതരണക്കാരനാണ് സുന്ദര്‍.

ജാക്കി തന്നെ കഥയെഴുതി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ വിതരണം ഏറെ പ്രതീക്ഷകളോടെയാണ് സുന്ദര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. തന്റെ ഏറ്റവും മികച്ച ചിത്രമായിരിക്കുമിതെന്ന് ജാക്കി തന്നെ പറഞ്ഞതായി സുന്ദര്‍ വെളിപ്പെടുത്തുന്നു. വിതരണാവകാശം വാങ്ങാന്‍ നേരില്‍ കണ്ടപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ പ്രീമിയറിന് വേണ്ടി താന്‍ നേരിട്ടെത്താമെന്ന് ജാക്കി സുന്ദറിന് വാക്കു നല്‍കുകയായിരുന്നുവത്രേ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam