»   » കാണ്ഡഹാര്‍ 125 കേന്ദ്രങ്ങളില്‍

കാണ്ഡഹാര്‍ 125 കേന്ദ്രങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam
Kandahar
ഇന്ത്യന്‍ സിനിമയിലെ വെള്ളിനക്ഷത്രങ്ങളായ അമിതാഭ് ബച്ചനെയും മോഹന്‍ലാലിനെയും പ്രധാനതാരങ്ങളാക്കി മേജര്‍ രവിയൊരുക്കുന്ന കാണ്ഡഹാറിന് 125 റിലീസ് സെന്ററുകള്‍. ഡിസംബര്‍ 16ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിന് പുറമെ മുംബൈ, ദില്ലി, പുനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും റിലീസ് ചെയ്യും.

വന്‍ ഇനീഷ്യല്‍ പുള്‍ പൂര്‍ണമായും മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് കാണ്ഡഹാര്‍ വലിയ തോതിലുള്ള വൈഡ് റിലീസിന് തയാറായിരിക്കുന്നത്. തിരുവനന്തപുരത്തുതന്നെ നാലു തീയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാംഗ്ലൂരില്‍ ഒമ്പതും ചെന്നൈയില്‍ അഞ്ചും മുംബൈ ദില്ലി, പുനെ ഹൈദരാബാദ് എന്നീ നഗരങ്ങളിലായി 18 ഓളം തിയറ്ററുകളിലും ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന കാണ്ഡഹാര്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ സാന്നിധ്യം ഹിന്ദി സ്വാധീന മേഖലയില്‍ കാര്യമായ ഗുണം ചെയ്യുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ അഫ്ഗാനില്‍ ഹൈജാക്ക് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് ആണ്് ചിത്രം വിതരണത്തിനെടുത്തിട്ടുള്ളത്.

ലാലിനും ബച്ചനും പുറമെ ഗണേഷ് വെങ്കിട്ടരാമന്‍, സുമലത, പാര്‍വതി ഓമനക്കുട്ടന്‍, അനന്യ എന്നിങ്ങനെ വന്‍താര നിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam