»   » കേരള കഫെ ഉടന്‍ തുറക്കും

കേരള കഫെ ഉടന്‍ തുറക്കും

Posted By:
Subscribe to Filmibeat Malayalam
Kerala Cafe ready for release!
സംവിധാനം, തിരക്കഥാരചന, അഭിനയം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രഞ്‌ജിത്തിന്റെ പുതിയ ചലച്ചിത്ര പരീക്ഷണമായ കേരള കഫെ പ്രദര്‍ശത്തിന്‌ ഒരുങ്ങി.

യാത്രയെന്ന പ്രമേയത്തെ അധികരിച്ച്‌ പത്ത്‌ സംവിധായകരുടെ 10-12 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ലഘുചിത്രങ്ങള്‍ കോര്‍ത്തെടുത്ത്‌ ഒരുക്കിയിരിക്കുന്ന കേരള കഫെ ഒക്ടോബര്‍ രണ്ടിനാണ്‌ റിലീസ്‌ ചെയ്യുന്നത്‌. ഇന്ത്യന്‍ പനോരമയിലേക്കും ദേശീയ ചലച്ചിത്ര മേളയിലേക്കും അയക്കുകയെന്ന ഉദ്ദേശത്തോടെ ഓഗസ്‌റ്റ്‌ 31ന്‌ തന്നെ കേരള കഫെയുടെ സെന്‍സറിങ്‌ രഞ്‌ജിത്ത്‌ നേരത്തെ നടത്തിയിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

സമകാലീന സംഭവങ്ങള്‍ പരമാര്‍ശിയ്‌ക്കപ്പെടുന്ന പത്ത്‌ സിനിമകളിലേയും കഥാപാത്രങ്ങള്‍ സംഗമിയ്‌ക്കുന്നത്‌ റെയില്‍വെ സ്റ്റേഷനിലെ കേരള കഫെ എന്ന ലഘുഭക്ഷണശാലയിലാണ്‌.

ലാല്‍ ജോസ്‌, ഷാജി കൈലാസ്‌, അന്‍വര്‍ റഷീദ്‌, ബി ഉണ്ണികൃഷ്‌ണന്‍, ശ്യാമപ്രസാദ്‌, അഞ്‌ജലി മേനോന്‍, രേവതി, എം പത്മകുമാര്‍, ശങ്കര്‍ രാമകൃഷ്‌ണന്‍, ഉദയ്‌ അന്തന്‍ എന്നിവര്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്നവരും ചില്ലറക്കാരല്ല.മമ്മൂട്ടി, സുരേഷ്‌ ഗോപി, ദിലീപ്, പൃഥ്വിരാജ്‌, റഹ്മാന്‍, ജഗതി, ജയസൂര്യ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ മണി, സുധീഷ്‌ തുടങ്ങിയ താരങ്ങളാണ്‌ കേരള കഫെയില്‍ വന്നു പോകുന്നത്‌.

ഹിന്ദിയിലും ഇംഗ്ലീഷിലുമടക്കം ഇത്തരം സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത്തരമൊരു സിനിമാ പരീക്ഷണം ആദ്യമാണ്‌. മോഹന്‍ലാല്‍ ഒഴിച്ചുള്ള പ്രധാനപ്പെട്ട താരങ്ങളെല്ലാം പ്രത്യക്ഷപ്പെടുന്ന കേരള കഫെയിലെ ഒരോ ലഘുചിത്രത്തിന്റെയും സാങ്കേതിക പ്രവര്‍ത്തകരും വ്യത്യസ്‌തരാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X