»   » വെള്ള വസ്‌ത്രമില്ലാത്ത ഹൊറര്‍ സിനിമ

വെള്ള വസ്‌ത്രമില്ലാത്ത ഹൊറര്‍ സിനിമ

Subscribe to Filmibeat Malayalam

'ഒരാളി'ലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ കുക്കു സുരേന്ദ്രന്‍ വീരാളിപ്പട്ടിന്‌ ശേഷം ഒരു പൃഥ്വി ചിത്രമൊരുക്കുന്നു. എസ്‌ ബാലചന്ദ്രന്‍ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിയ്‌ക്കുന്ന ചിത്രം പ്രമേയത്തിലും അവതരണത്തിലും പുതുമകളുള്ള ഒരു ഹൊറര്‍ സിനിമയായിരിക്കും.

മോഹന്‍ലാലിനെ നായകനാക്കി മുരളി നാഗവള്ളിയൊരുക്കുന്ന അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ബാലചന്ദ്രന്‍ പതിവ്‌ ഹൊറര്‍ ചിത്രങ്ങളില്‍ വേറിട്ട രീതിയിലാണ്‌ പൃഥ്വി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. "വെള്ള വസ്‌ത്രങ്ങള്‍ ധരിയ്‌ക്കാത്തവരുള്ള ഹൊറര്‍ ചിത്ര"മായിരിക്കും ഇതെന്ന്‌ തിരക്കഥാകൃത്ത്‌ പറയുന്നു.

പൃഥ്വിരാജ്‌-പത്മപ്രിയ ജോഡികള്‍ കേന്ദ്രകഥാപാത്രങ്ങളായ വീരാളിപ്പട്ട്‌ ബോക്‌സ്‌ ഓഫീസില്‍ നേട്ടമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുതിയരീതിയില്‍ കാണാന്‍ ശ്രമിച്ച വീരാളിപ്പട്ട്‌ പക്ഷേ വേണ്ട രീതിയില്‍ സ്വീകരിയ്‌ക്കപ്പെട്ടില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam