»   »  കുഞ്ഞളിയനെ തകര്‍ക്കാന്‍ ഗൂഡാലോചന?

കുഞ്ഞളിയനെ തകര്‍ക്കാന്‍ ഗൂഡാലോചന?

Posted By:
Subscribe to Filmibeat Malayalam
kunjaliyan
ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രന്‍ ഒരുക്കിയ കുഞ്ഞളിയന് പ്രേക്ഷകരെ വേണ്ടത്ര രസിപ്പിയ്ക്കാനായില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ ചിത്രത്തെ തകര്‍ക്കാനായി ചില തത്പര കക്ഷികള്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണിതെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സജി ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞളിയനെ തകര്‍ക്കാനായി ഒരു സംഘം ആളുകള്‍ ഗൂഡാലോചന നടത്തി.

എറണാകുളം കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിയ്ക്കുന്നത്. കുഞ്ഞളിയന്‍ തീയേറ്ററുകളിലെത്തിയ ദിവസം മുതല്‍ പടം മോശമാണെന്ന് ഇവര്‍ പ്രചരിപ്പിയ്ക്കുന്നു. എന്നാല്‍ ഇവരിലാരും തന്നെ ചിത്രം കണ്ടിട്ടില്ല.

തന്റെ ചിത്രത്തെ തകര്‍ക്കുക എന്നത് മാത്രമാണിവരുടെ ലക്ഷ്യമെന്നും സംവിധായകന്‍. കുഞ്ഞളിയന്‍ കണ്ടിറങ്ങിയ ആരെങ്കിലും ഈ ചിത്രം കാണെരുതെന്ന് അഭിപ്രായപ്പെട്ടാല്‍ ആരും ഈ സിനിമ കാണേണ്ടതില്ലെന്നും സജി പറയുന്നു. എല്ലാം മറന്ന് ചിരിയ്ക്കാന്‍ കഴിയുന്ന ഒരു കുടുംബചിത്രമാണിതെന്നാണ് സജി പറയുന്നത്.

English summary
Saji Surendran accused that a group in the film industry creating fake news about Kunjalian.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam