ഗണേഷ് കുമാറിന്റെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവുമോ

പരിശോധനക്ക് വഴങ്ങാത്ത തിയറ്ററുകള്‍ അടച്ചുപൂട്ടുമെന്നും മന്ത്രി പറഞ്ഞു. കാശുകൊടുത്ത് സിനിമ കാണാന്‍വരുന്നവര്‍ക്ക് മിനിമം സൌകര്യങ്ങള്‍ അനുവദിച്ചുകിട്ടണമെന്നുള്ള നിലപാട് തിയറ്റര്‍ ഉടമകളുടെ ഒരുവിഭാഗം അംഗീകരിക്കാത്തത് ദുരുദ്ദേശപരമാണ്.
മാര്‍ച്ച് മുതല്‍ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ തിയറ്ററുകളില്‍ ടിക്കറ്റ് മെഷീന്‍ നടപ്പിലാക്കാന്‍ പോകുന്നു. ഇതിന്റെ ചെലവിലേക്ക് 25 പൈസ ടിക്കറ്റൊന്നിന് കെല്‍ട്രോണ്‍ ഈടാക്കും. 3 രൂപ ക്ഷേമനിധിയിലേക്കും അതിനുപുറമെ സര്‍വീസ് ചാര്‍ജ്ജും തിയറ്ററുകാര്‍ നല്‍കേണ്ടിവരും.
പ്രീപെയ്ഡ് കാര്‍ഡ് നിലവില്‍വരുന്നതോടെ 1000 രൂപയുടെ സിനിമ കാര്‍ഡ് എടുത്താല്‍ ഏതു തിയറ്ററില്‍നിന്നും സിനിമ കാണാനുള്ള സംവിധാനവുമുണ്ടാകും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ കിയോസ്‌കള്‍ സ്ഥാപിക്കുകയും ക്രെഡിറ്റ് കാര്‍ഡ് മുഖേനെ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും നടപ്പിലാക്കും.
അടുത്ത പേജില്‍


Click it and Unblock the Notifications