»   » മാമാസിന്റെ പുതിയ ചിത്രം സിനിമ കമ്പനി

മാമാസിന്റെ പുതിയ ചിത്രം സിനിമ കമ്പനി

Posted By:
Subscribe to Filmibeat Malayalam
Cinema Company
പാപ്പി അപ്പച്ചാ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മാമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സിനിമാ കമ്പനിയുടെ പൂജ എറണാകുളം ഡ്രീംസ് ഹോട്ടലില്‍ നടന്നു. ചലച്ചിത്ര സംവിധായകന്‍ സിദ്ധിക്കാണ് ഭദ്രദീപം
കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചത്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഈ ചിത്രം പറയുന്നത് സിനിമയെ അളവറ്റ് സ്‌നേഹിച്ച നാലുചെറുപ്പക്കാരുടെ കഥയാണ്.നല്ല സുഹൃത്തുക്കളായ നാലുപേര്‍ ഊണിലും ഉറക്കത്തിലും സിനിമയാണ് അവര്‍ക്ക് വിഷയം. സിനിമ സ്വപ്നം കാണുകയും, നിരന്തരം ആസ്വദിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തുപോന്നിരുന്ന അവര്‍ക്ക് അപ്രതീക്ഷിതമായ് കടന്നുവന്ന ചില ജീവിത മുഹൂര്‍ത്തങ്ങള്‍, സ്വപ്ന സാക്ഷാത്കാരത്തിലേക്കു വഴിതുറക്കുകയാണ്.

ആകസ്മികമായ സംഭവത്തില്‍ സിനിമ സൃഷ്ടിക്കാനുള്ള പ്രേരണയില്‍ അവര്‍ മുമ്പോട്ട് നീങ്ങുന്നു. ആ യാത്രയിലെ
പ്രതിസന്ധികളും വഴിത്തിരിവുകളും അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കുമോ? സൗഹൃദത്തേയും ജീവിതത്തെ തന്നെയും മാറ്റിമറിക്കുന്ന രീതിയിലേക്കുള്ള സാഹചര്യങ്ങളിലൂടെയാണ് സിനിമാകമ്പനിയുടെ പ്രമേയ പരിചരണം.

ഈ യുവതലമുറയുടെ സ്വപ്നങ്ങളും ജീവിതവും പരസ്പരം കെട്ടുപിണയുമ്പോള്‍ സിനിമാ കമ്പനിയില്‍ പുതിയ ട്വിസ്‌റുകള്‍ കൈവരുന്നു. ബെസല്‍, സഞ്ജീവ്, നിതിന്‍, സനം, ഭദ്രി, ശ്രുതി, ശിബില, അജിത, സ്വാസിക, എന്നിങ്ങനെ ഒമ്പതു പുതുമുഖങ്ങളാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന വര്‍ഷമായിരിക്കയാണ് രണ്ടായിരത്തിപതിനൊന്ന്. മലയാളസിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ
സംവിധായകനായ മാമാസിന്റെ ആദ്യചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍.

English summary
After the astounding success of his debut film with Dileep, 'Pappy Appacha', young director Mamas has announced his new flick in the title 'cinema company'.The movie which will be scripted by the director will feature a number of fresh faces in its cast lines.While Jibu Jacob will handle the camera, Alphonse will be in charge of the music department.'Cinems company' will be made in the banner of Rural talkies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam