»   » മമ്മൂട്ടിയ്ക്ക് കോബ്ര നിര്‍ണായകം

മമ്മൂട്ടിയ്ക്ക് കോബ്ര നിര്‍ണായകം

Posted By:
Subscribe to Filmibeat Malayalam
Cobra
കരിയറിലെ പ്രതിസന്ധികള്‍ മമ്മൂട്ടിയ്ക്ക് പുത്തരിയില്ല. സിനിമയില്‍ നിന്ന് പുറത്താകുമെന്ന ഘട്ടം പല തവണ അഭിമുഖീകരിച്ച നടന്‍ പക്ഷേ അതെല്ലാം വിജയകരമായി അതിജീവിച്ചു. ചാരമായെന്ന് കരുതിയപ്പോഴെല്ലാം ഫിനീക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ചരിത്രം മമ്മൂട്ടിയ്ക്കുണ്ട്.

എന്നാലിത്തവണ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാണ്. 2010ല്‍ തിയറ്ററുകളിലെത്തിയ ബെസ്റ്റ് ആക്ടറിന് ശേഷം ഒരു വിജയം നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. വന്‍ പ്രതീക്ഷകളുയര്‍ത്തിയ സിനിമകളെല്ലാം പരാജയപ്പെട്ടത് മമ്മൂട്ടിയ്ക്കും ആരാധകര്‍ക്കും നിരാശപകര്‍ന്നിരുന്നു.

ലാലിന്റെ സംവിധാനത്തിലെത്തുന്ന കോബ്ര വരള്‍ച്ചയ്ക്ക് വിരാമമിടുന്നാണ് മമ്മൂട്ടി കരുതുന്നത്. ചിത്രത്തിന് ലഭിച്ച ഗംഭീര പ്രിവ്യൂ റിപ്പോര്‍ട്ട് ആരാധകര്‍ക്കും പ്രതീക്ഷയേകുന്നു

ഒരു സാദാ കോമഡിപ്പടം മാത്രമല്ല കോബ്രയെന്നാണ് അണിയറസംസാരം. കളര്‍ഫുള്ളായി ചിത്രീകരിച്ചിരിയ്ക്കുന്ന പോസ്റ്ററുകളെല്ലാം അത്തരമൊരു സൂചനയാണ് നല്‍കുന്നത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസാവുന്ന ചില ട്വിസ്റ്റുകള്‍ സിനിമയിലുണ്ടത്രേ.

കനിഹയും പത്മപ്രിയയും നായികമാരാവുന്ന കോബ്രയില്‍ ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, ബാബു ആന്റണി, സലീം കുമാര്‍ എന്നിവരും അണിനിരക്കുന്നുണ്ട്. എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന ചിത്രം വിഷു റിലീസുകളില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

English summary
Mammootty, who is desperately looking forward to have a hit after a string of flops, should be hoping that today’s release Cobra changes his fortunes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam