»   » ആഗസ്റ്റ് 15ന് ശേഷം മതിലുകള്‍ക്കപ്പുറം

ആഗസ്റ്റ് 15ന് ശേഷം മതിലുകള്‍ക്കപ്പുറം

Posted By:
Subscribe to Filmibeat Malayalam
Mammootty
ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമായ ആഗസ്റ്റ് 15ന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങിയതിന് പിന്നാലെ മറ്റൊരു രണ്ടാം ഭാഗത്തിന്റെ വര്‍ക്കിലേക്കും മമ്മൂട്ടി കടക്കുന്നു. ഏറെ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്ത മതിലുകളുടെ തുടര്‍ച്ചയായ മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിന്റെ സെറ്റിലേക്കാണ് മമ്മൂട്ടി ഇനി പോകുന്നത്.

നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മതിലുകളില്‍ ഒരിയ്ക്കലും പ്രത്യക്ഷപ്പെടാതിരുന്ന നാരായണി എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നയന്‍താരയാണ് ഈ റോള്‍ ചെയ്യുന്നത്.

അതിനിടെ ആഗസ്റ്റ് 15ന്റെ സെറ്റില്‍ മമ്മൂട്ടി ഈയാഴ്ച ജോയിന്‍ ചെയ്യും. ആദ്യ ഭാഗത്തില്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട കില്ലറെ കണ്ടുപിടിയ്ക്കാനെത്തുന്ന പെരുമാള്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം നടത്തിയ കുറ്റവാളിയെ കണ്ടുപിടിയ്ക്കലാണ് പെരുമാളിന്റെ ദൗത്യം.

ചിത്രം റീമേക്കല്ലെന്നും തികച്ചും പുതിയ ഒരു ത്രില്ലറായിരിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങുകളില്‍ പങ്കെടുത്ത് മമ്മൂട്ടി പറഞ്ഞു. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലായിരിക്കും ചിത്രം ഒരുക്കുകയെന്ന് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു.

എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിക്കും. മധു, ലാലു അലക്‌സ്, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, മേഘ്‌ന തുടങ്ങിയ വന്‍ താരനിര തന്നെ ആഗസ്റ്റ് 15ലുണ്ടാവും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam