»   » കാളിദാസനായി ലാല്‍ വീണ്ടും അരങ്ങിലേക്ക്

കാളിദാസനായി ലാല്‍ വീണ്ടും അരങ്ങിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത ഛായാമുഖിയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും അരങ്ങിലേക്ക്. ഒഎന്‍വിയുടെ ഉജ്ജയിനി എന്ന രചനയുടെ രംഗഭാഷ്യത്തില്‍ മഹാകവി കാളിദാസന്റെ വേഷമവതരിപ്പിച്ചു കൊണ്ടായിരിക്കും മോഹന്‍ലാല്‍ അരങ്ങിലേക്ക് തിരിച്ചെത്തുക. കാളിദാസന് പുറമെ രചനയിലെ മറ്റു ചില വേഷങ്ങളും ലാല്‍ തന്നെയായിരിക്കും അവതരിപ്പിയ്ക്കുകയെന്ന് സൂചനയുണ്ട്. ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലും മുകേഷും ഒന്നിച്ച ഛായാമുഖി ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. പുതിയ പ്രൊജക്ടിന്റെ പിന്നിലും ഇതേ ടീം തന്നെയായിരിക്കുമെന്നാണ് അറിയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഉജ്ജയിനിക്ക് ചലച്ചിത്രഭാഷ്യമൊരുക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ ആലോചിച്ചിരുന്നു. ഇതിന്റെ തിരക്കഥാ ജോലികള്‍ എംടി ഏകദേശം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഈ പ്രൊജക്ട ഉപേക്ഷിച്ച ഹരിഹരനും എംടിയും മമ്മൂട്ടിയെ നായകനാക്കി കൊണ്ട് തന്നെ പഴശ്ശിരാജ ഒരുക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam