»   » ന്യൂഡെല്‍ഹി-നായര്‍സാബ്‌ വീണ്ടും?

ന്യൂഡെല്‍ഹി-നായര്‍സാബ്‌ വീണ്ടും?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്‌ ആക്ഷന്‍ ചിത്രങ്ങളായ ന്യൂഡെല്‍ഹിയും നായര്‍സാബും വീണ്ടും വെള്ളിത്തിരയിലേക്ക്‌. രണ്ട്‌ ചിത്രങ്ങളുടെയും നിര്‍മാതാക്കളായ ജൂബിലി വീണ്ടുമൊരിക്കല്‍ കൂടി ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയ്‌ക്കാന്‍ ആലോചിയ്‌ക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

രണ്ട്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അക്കാലത്തെ ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ ചിത്രീകരിച്ച ഈ രണ്ട്‌ സിനിമകളും ഡിടിഎസ്‌ ശബ്ദ സാങ്കേതികവിദ്യയുടെ അകമ്പടിയോടെ തിയറ്ററിലെത്തിയ്‌ക്കാനാണത്രേ പദ്ധതി.

മമ്മൂട്ടിയുടെ കരിയറില്‍ വന്‍തിരിച്ചുവരവുകള്‍ക്ക്‌ കളമൊരുക്കിയ സിനിമകളായിരുന്നു ന്യൂഡെല്‍ഹിയും നായര്‍സാബും. ഡെന്നീസ്‌ ജോസഫ്‌ തിരക്കഥയെഴുതിയ രണ്ട്‌ ചിത്രങ്ങളുടെയും സംവിധായകന്‍ ജോഷിയായിരുന്നു.

മമ്മൂട്ടി-പെട്ടി-കുട്ടി ഫോര്‍മുലയിലിറങ്ങിയ സിനിമകള്‍ പരാജയപ്പെടാന്‍ തുടങ്ങിയതോടെ സിനിമയില്‍ നിന്നും പുറത്തേക്കുള്ള വഴി തേടിയ സൂപ്പര്‍ താരത്തിന്റെ കരിയറിന്‌ പുതുജീവന്‍ നല്‌കിയ ചിത്രമായിരുന്നു 1986ല്‍ പുറത്തിറങ്ങിയ ന്യൂഡെല്‍ഹി. ചിത്രം കണ്ട്‌ മമ്മൂട്ടിയെ അഭിനന്ദിച്ചവരില്‍ സത്യജിത്‌ റേ വരെ ഉള്‍പ്പെട്ടിരുന്നു.

1989ല്‍ പുറത്തിറങ്ങിയ നായര്‍ സാബ്‌ അന്നു വരെ മലയാളത്തിലിറങ്ങിയ എല്ലാ പട്ടാള ചിത്രങ്ങളെയും കവച്ചുവെച്ചിരുന്നു.
കശ്‌മീരിലെ പട്ടാള ക്യാമ്പും ആയുധങ്ങളും മറ്റും ചിത്രീകരിച്ച നായര്‍ സാബ്‌ അക്കാലത്തെ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam