»   » സമരത്തിന് പിന്നില്‍ ഗൂഡാലോചന:സിബിമലയില്‍

സമരത്തിന് പിന്നില്‍ ഗൂഡാലോചന:സിബിമലയില്‍

Posted By:
Subscribe to Filmibeat Malayalam
Sibi Malayil
സിനിമാനിര്‍മ്മാതാക്കളുടെ സമരത്തിന് പിന്നില്‍ ഗൂഡാലോചനയാണെന്ന് സിബി മലയില്‍. ഇപ്പോള്‍ നടത്തുന്ന സമരം അനാവശ്യമാണ്. സിനിമാ രംഗത്ത് സജീവമല്ലാത്ത ചില നിര്‍മ്മാതാക്കളാണ് സമരത്തിന് പിന്നിലെന്നും സിബി മലയില്‍ ആരോപിച്ചു.

സിനിമാ നിര്‍മ്മാണചെലവ് വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച മുതല്‍ അനിഞ്ചിതകാലത്തേയ്ക്ക് സിനിമാനിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തര ജനറല്‍ ബോഡിയോഗത്തിലാണ് സമരം തുടങ്ങാന്‍ തീരുമാനമായത്.

എ ക്ലാസ് തിയെറ്ററുകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഇപ്പോള്‍ തന്നെ സമരത്തിലാണ്. നിര്‍മാതാക്കളും സമരം പ്രഖ്യാപിച്ചതോടെ മലയാള ചലച്ചിത്രമേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.

English summary

 Director Sibi Malayil said that no need to conduct strike.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam