For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജയരാജിന്റെ നായികയില്‍ പഴയ ഹിറ്റ് ഗാനം

By Ravi Nath
|

Nayika
മലയാള സിനിമയുടെ ബ്ലാക് ആന്റ് വൈറ്റ് കാലത്ത് വന്‍ ഹിറ്റുകളായിരുന്ന ഒട്ടേറെ ഗാനങ്ങള്‍ പില്‍ക്കാലത്ത് പുതിയ ചിത്രങ്ങളില്‍ ഉപയോഗിക്കുകയും വീണ്ടും ഹിറ്റുകളാവുകയും ചെയ്തിട്ടുണ്ട്. അകലെയകലെ നീലാകാശം(ആദ്യത്തെ കണ്‍മണി), അല്ലിയാമ്പല്‍ കടവില്‍(ലൗഡ് സ്പീക്കര്‍) തുടങ്ങിയ ഗാനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും ഒരു പഴയ ഹിറ്റ് ഗാനം പുതിയ ചിത്രത്തിനായി ഉപയോഗിക്കുന്നു. അര്‍ജ്ജുനന്‍ മാസ്റ്റര്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന ഗാനമാണ് മാധുര്യം ചോരാതെ വീണ്ടുമെത്തുന്നത്. ജയരാജിന്റെ പുതിയ ചിത്രമായ നായികയിലാണ് ഈ ഗാനം വീണ്ടും ഉപയോഗിക്കുന്നത്. മൂന്നാറില്‍ വെച്ചാണ് ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.

പഴയകാലത്തെ വസ്ത്രധാരണവും, മെയ്ക്കപ്പുമെല്ലാമായി പത്മപ്രിയയും ഒപ്പും പഴയവേഷവിതാനങ്ങളുമായി ജയറാമുമാണ് ഗാനരംഗത്ത് എത്തുന്നത്. നസീറിനെ അനുകരിച്ചുകൊണ്ടാണ് ജയറാം ഗാനരംഗത്ത് പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ ഗാനങ്ങളെല്ലാം അര്‍ജുനന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്നാണ് തയ്യാറാക്കുന്നത്.

അശോക് കുമാര്‍ എന്ന നടനെയാണ് ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മുന്‍കാലനടിയുടെ ജീവിതകഥയാണ് നായികയിലൂടെ ജയരാജ് പറയുന്നത്. അവരുടെ സ്വകാര്യ ജീവിതവും കലാജീവിതവും ചിത്രത്തില്‍ ദൃശ്യവല്‍കരിക്കപ്പെടുന്നു. ഗുല്‍മോഹറിനുശേഷം ദീദി ദാമോദരനും ജയരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ കഥയ്ക്ക് നാം മറന്നുതുടങ്ങിയ പഴയസിനിമകളിലെ നായികയുടെ ജീവിതവുമായി ബന്ധമുണ്ട്.

നായികയായെത്തുന്നത് ഗൃഹാതുരതയുണര്‍ത്തുന്ന ഉര്‍വ്വശി ശാരദ.നായികയുടെ ജീവിതത്തിന്റെ രണ്ടുകാലഘട്ടം അനാവരണം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയയും ശാരദയും യഥാക്രമം ഈവേഷങ്ങളിലെത്തുന്നു.

ജയറാമിനൊപ്പം, മധു, ജഗതി, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, സായികുമാര്‍,മംമ്ത, സബിതജയരാജ്, തുടങ്ങിയ പ്രമുഖതാരങ്ങളോടൊപ്പം പ്രശസ്തസംവിധായകന്‍ കെ.എസ് സേതു മാധവനും നായികയില്‍ അഭിനയിക്കുന്നു.

മകീര്യ പ്രൊഡക്ഷന്‍സി ന്റെ ബാനറില്‍ തോമസ് ബഞ്ചമിന്‍ നിര്‍മ്മിക്കുന്ന നാ യികയുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. പഴയകാല സിനിമയുടെ കഥ പാശ്ചാത്തലമായി വരുന്ന സിനിമയില്‍ ഉദയസ്റ്റുഡിയോ ഒരു പ്രധാന ലൊക്കേഷനാണ്.

ആലപ്പുഴയുടെ പ്രകൃതി ഭംഗിയില്‍ സിനു മുരിക്കുമ്പുഴയുടെ ക്യാമറയില്‍ വിരിയുന്ന നായികയുടെ ദൃശ്യാനുഭവങ്ങള്‍ ഒരുപാട് നൊസ്റ്റാള്‍ജിക്ക് ഓര്‍മ്മകള്‍ പ്രേക്ഷകനു സമ്മാനിക്കും. ദി ട്രെയിനിന്റെ വിജയത്തിനുശേഷം ജയരാജ് നായികയി ല്‍ വലിയ പ്രതീക്ഷകള്‍ പുലര്‍ത്തുന്നു. ചിത്രം ഓണത്തിനു റിലീസാകുമെന്നാണ് അറിയുന്നത്.

English summary
Jayaraj's 'Nayika' that stars Sarada in the lead role is also reportedly based on Sreevidya's life. Deedi Damodaran has penned the script of the film. The film would also have Madhu, Jayaram and Sabitha Jayaraj doing key roles. Jayaraj is using the old hit song Kasturi manakkunnallo kaatte nee varumbol for this movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more