»   » പഴശ്ശിരാജയുടെ റിലീസ്‌ നീളുന്നു; ഇനി ഓണത്തിന്‌

പഴശ്ശിരാജയുടെ റിലീസ്‌ നീളുന്നു; ഇനി ഓണത്തിന്‌

Subscribe to Filmibeat Malayalam
Pazhassi Raja pushed to Onam 2009
ബക്രീദിന്‌ വരും, വിഷുവിന്‌ വരും ക്രിസ്‌മസിന്‌ വരും ദേ ഇപ്പോള്‍ ഓണത്തിന്‌.... മമ്മൂട്ടി-എംടി-ഹരിഹരന്‍ കൂട്ടികെട്ടിലൊരുങ്ങുന്ന പഴശ്ശിരാജയുടെ കാര്യമാണ്‌ പറഞ്ഞു വരുന്നത്‌.

കഴിഞ്ഞ ഒന്നര വര്‍ഷമായി എല്ലാ ഉത്സവ സീസണുകളിലും ഈ മമ്മൂട്ടി സിനിമ തിയറ്ററുകളിലെത്തുമെന്ന പ്രഖ്യാപനമുണ്ടാകാറുണ്ട്‌. എന്നാല്‍ സമയമാകുമ്പോള്‍ റിലീസ്‌ നീട്ടിവെച്ചുവെന്ന പ്രഖ്യാപനം മാത്രം ബാക്കിയാകും.

ഏറ്റമൊടുവില്‍ 2009ലെ വിഷുവിന്‌ ചിത്രം റിലീസ്‌ ചെയ്യുമെന്നായിരുന്നു പഴശ്ശിയുടെ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്‌. എന്നാലിപ്പോള്‍ ഓണത്തിന്‌ മാത്രമേ റിലീസ്‌ ഉണ്ടാവൂയെന്നാണ്‌ പുതിയ പ്രഖ്യാപനം.

പത്ത്‌ കോടിയോളം മുടക്കി ഗോകുലം ഗോപാലന്‍ ഒരുക്കുന്ന പഴശ്ശിരാജ ഒരു ചരിത്ര സംഭവമായി മാറുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എംടിയുടെ തൂലികയില്‍ വിരിയുന്ന പഴശ്ശിരാജയിലെ ഡയലോഗുകള്‍ മമ്മൂട്ടിയുടെ മറ്റൊരു വടക്കന്‍ വീരഗാഥയാകുമെന്നാണ്‌ താരത്തിന്റെ ആരാധകരുടെ പ്രതീക്ഷ.

കനിഹ, ശരത്‌കുമാര്‍, മനോജ്‌ കെ. ജയന്‍, കലാഭവന്‍ മണി, സുമന്‍, പത്മപ്രിയ എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്ന ചിത്രം പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രീട്ടിഷുകാരോട്‌ പൊരുതി വീരചരമമടഞ്ഞ കേരള സിംഹം പഴശ്ശിരാജയുടെ ജീവിതമാണ്‌ മമ്മൂട്ടി അഭ്രപാളികള്‍ അവതരിപ്പിയ്‌ക്കുന്നത്‌.

രണ്ട്‌ വര്‍ഷത്തോളം നീണ്ട ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മുഴുവനായും പൂര്‍ത്തിയായിട്ടുണ്ട്‌. ഒട്ടേറെ ഗ്രാഫിക്‌സും സ്‌പെഷല്‍ ഇഫക്ടസും ഉള്ള പഴശ്ശിരാജയുടെ ചിത്രീകരണാനന്തര ജോലികള്‍ ഇപ്പോള്‍ ചെന്നൈയിലെ ഫിലിം ലാബില്‍ പുരോഗമിയ്‌ക്കുകയാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos