»   » പഴശ്ശിരാജ ഇനി റംസാന്‍ റിലീസ്‌

പഴശ്ശിരാജ ഇനി റംസാന്‍ റിലീസ്‌

Subscribe to Filmibeat Malayalam

ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര്‌ നടത്തി ചരിത്രം സൃഷ്ടിച്ച പഴശ്ശിരാജയുടെ പേരിലുള്ള സിനിമ ഒളിച്ചു കളിയ്‌ക്കുകയാണോ? ഇന്ത്യന്‍ സ്വാതന്ത്ര ദിനമായ ഓഗസ്‌റ്റ്‌ 15ന്‌്‌ നിശ്ചയിച്ചിരുന്ന പഴശ്ശിരാജയുടെ റിലീസ്‌ ഒരിയ്‌ക്കല്‍ കൂടി മാറ്റിവെച്ചുവെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതിനോടകം അരഡസന്‍ തവണയെങ്കിലും റിലീസ്‌ മാറ്റിയ പഴശ്ശിരാജ ഇനി റംസാന്‍ ചിത്രമായി റിലീസ്‌ ചെയ്യാനാണത്രേ നിര്‍മാതാക്കളുടെ പ്ലാന്‍. നേരത്തെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാകാത്തതാണ്‌ റിലീസ്‌ വൈകിച്ചതെങ്കില്‍ ഇപ്പോള്‍ മറ്റു ചില കാരണങ്ങളാപറഞ്ഞു കേള്‍ക്കുന്നത്‌.

മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍ എന്നീ സിനിമകള്‍ ജൂണ്‍, ജൂലായ്‌ മാസങ്ങളിലായി റിലീസ്‌ ചെയ്യാനാണ്‌ പ്ലാന്‍ ചെയ്‌തിരിയ്‌ക്കുന്നത്‌.

ഇതിന്‌ പിന്നാലെ കൂറ്റന്‍ ബഡ്‌ജറ്റില്‍ നിര്‍മിച്ച പഴശ്ശിരാജ റിലീസ്‌ ചെയ്‌താല്‍ വിജയ സാധ്യതയെ ബാധിയ്‌ക്കുമോയെന്നാണ്‌ നിര്‍മാതാക്കളുടെ ആശങ്ക. ഒരു മികച്ച തുടക്കം ലഭിയ്‌ക്കുന്നതിന്‌ മമ്മൂട്ടി ചിത്രങ്ങള്‍ തമ്മില്‍ രണ്ട്‌ മാസത്തെയെങ്കിലും ഇടവേള വേണമെന്നാണ്‌ നിര്‍മാതാക്കളായ ഗോകുലം ഫിലിംസ്‌ കണക്കുക്കൂട്ടല്‍.

എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ നിര്‍മിച്ച പഴശ്ശിരാജ പത്തു കോടിയ്‌ക്ക്‌ മേല്‍ ചെലവഴിച്ചാണ്‌ നിര്‍മിച്ചിരിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam