»   » മോളിവുഡ് താരസമവാക്യങ്ങള്‍ മാറിമറിയുന്നു

മോളിവുഡ് താരസമവാക്യങ്ങള്‍ മാറിമറിയുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
മോളിവുഡിലെ പുത്തന്‍ തലമുറയിലെ സെന്‍സേഷനായ പൃഥ്വിരാജിന്റെ വിലയേറുന്നു. ആക്ഷന്‍ ഹീറോ ഇമേജ്‌ സമ്മാനിച്ച പുതിയമുഖത്തിന്റെ വമ്പന്‍ വിജയത്തിന്‌ ശേഷമാണ്‌ പൃഥ്വിരാജ്‌ പ്രതിഫലം കൂട്ടിയിരിക്കുന്നത്‌. 25 ലക്ഷത്തില്‍ നിന്നും നാല്‍പത്‌ ലക്ഷമായാണ് പൃഥ്വി പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിയ്‌ക്കുന്നത്‌.

മികച്ച തിരക്കഥയുടെയോ ഹാസ്യത്തിന്റെയോ പിന്‍ബലമില്ലാതെ പുതിയമുഖം നേടുന്ന വമ്പന്‍ വിജയം ചലച്ചിത്ര വിപണിയിലെ അദ്ഭുതമായി മാറുകയാണ്. വിജയ്‌ ചിത്രങ്ങളുടെ ശൈലിയില്‍ ഒരുക്കിയ ഈ ആക്ഷന്‍ ചിത്രം യുവപ്രേക്ഷകര്‍ക്കിടയിലാണ്‌ തരംഗം സൃഷ്ടിയ്ക്കുന്നത്.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

പൃഥ്വിയുടെ ഗ്രാഫ്‌ കുത്തനെ ഉയരുന്നതിന്റെ തെളിവുകളാണ്‌ പുതിയമുഖം നേടുന്ന വിജയമെന്ന്‌ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മലയാള സിനിമയില്‍ തുടരുന്ന മമ്മൂട്ടി-ലാല്‍ താരദ്വയങ്ങളുടെ വാഴ്‌ച അവസാനിപ്പിയ്‌ക്കുന്നതിന്റെ സൂചനകളായും ഇതിനെ കാണുന്നവരുണ്ട്‌.

തിയറ്ററുകളിലെത്തി മൂന്നാഴ്‌ച പിന്നിടുമ്പോള്‍ പുതിയമുഖം റിലീസ്‌ കേന്ദ്രങ്ങളില്‍ നിന്ന്‌ തന്നെ രണ്ടു കോടിയോളം നേടിയിട്ടുണ്ട്‌. ഇതുവരെ പുറത്തിറങ്ങിയ പൃഥി ചിത്രങ്ങളുടെ ഓപ്പണിങ്‌ കളക്ഷന്‍ റെക്കാഡുകള്‍ തിരുത്തിക്കുറിയ്‌ക്കുന്നതാണ്‌ ഇത്‌.

റംസാന്‍ സീസണില്‍ മമ്മൂട്ടി-ലാല്‍ ചിത്രങ്ങളോട്‌ ഏറ്റുമുട്ടുന്ന റോബിന്‍ഹുഡിന്റെ പ്രകടനം പൃഥ്വിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഒരുപക്ഷേ മോളിവുഡിലെ താരസമവാക്യങ്ങള്‍ തന്നെ ഇത് മാറ്റിമറിച്ചേക്കാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam