»   » പഴിയേല്‍ക്കാന്‍ വയ്യ, പ്രിയന്‍ ഒഴിഞ്ഞേക്കും?

പഴിയേല്‍ക്കാന്‍ വയ്യ, പ്രിയന്‍ ഒഴിഞ്ഞേക്കും?

Posted By:
Subscribe to Filmibeat Malayalam
Priyadarshan
ഏറെ പ്രതീക്ഷകളോടെ ഏറ്റെടുത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ പ്രിയദര്‍ശന്‍ ഒഴിഞ്ഞേക്കുമന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ഇപ്പോള്‍ നടന്നുവരുന്ന ചലച്ചിത്രമേളയ്ക്ക് ശേഷം പദവി ഒഴിയാനാണ് പ്രിയന്‍ ആലോചിയ്ക്കുന്നതെന്ന് സൂചനകളുണ്ട്.

അക്കാദമിയല്‍ നടക്കുന്ന ചില തെറ്റായ കീഴ് വഴക്കങ്ങളുടെ ഉത്തരവാദിത്വം ചെയര്‍മാന്‍ എന്ന നിലയില്‍ ഏല്‍ക്കേണ്ടി വരുന്നത് പ്രിയനെ അസ്വസ്ഥനാക്കുന്നുണ്ട്. ചലച്ചിത്ര മേളയോടനുബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതും ഈ സംവിധായകനെ ഏറെ നിരാശനാക്കിയിരുന്നു.

അക്കാദമിയിലെ ചിലരുടെ കളികള്‍ മൂലം ആദിമധ്യാന്തം എന്ന ചിത്രം ഒഴിവാക്കപ്പെട്ട വിവാദത്തില്‍ പ്രിയന് വ്യക്തിപരമായി തന്നെ മാപ്പു പറയേണ്ടി വന്നിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തെ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിയ്ക്കുന്നത്. അദ്ദേഹത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

അക്കാഡമി ഡെപ്യുട്ടി ഡയറക്ടര്‍ സ്ഥാനം ബീനാപോളിനും സജിതാ മഠത്തിലിനും ഉടന്‍ തന്ന നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam