»   » വീണ്ടും ലാല്‍-നീരദ്‌; കൂടെ പ്രിയനും

വീണ്ടും ലാല്‍-നീരദ്‌; കൂടെ പ്രിയനും

Posted By:
Subscribe to Filmibeat Malayalam
Mohanlal
തിയറ്ററുകളില്‍ ഹിറ്റുകളുടെ പെരുമഴ സൃഷ്ടിച്ച ലാല്‍-പ്രിയന്‍ കൂട്ടുകെട്ട്‌ വീണ്ടുമൊന്നിയ്‌ക്കുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഒരുമിയ്‌ക്കുന്നുവെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ ലാല്‍ ആരാധകര്‍ ഒരു ഹിറ്റ്‌ ഉറപ്പിയ്‌ക്കും. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം ഈ ഹിറ്റ്‌ ജോഡി ഒത്തൊരുമിയ്‌ക്കുന്നത്‌ പതിവ്‌ വഴികളില്‍ നിന്നും വേറിട്ടാണ്‌.

മോളിവുഡിലെ പുതിയ തരംഗമായി മാറുന്ന അമല്‍ നീരദ്‌ സംവിധാനം ചെയ്യുന്ന ലാല്‍ ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ്‌ പ്രിയനും ലാലും വീണ്ടുമൊന്നിയ്‌ക്കുന്നത്‌.

മോഹന്‍ലാലിന്റെ തന്നെ സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡിന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുന്ന അമല്‍ നീരദ്‌ ഇതിന്‌ ശേഷം പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക്‌ കടക്കുമെന്നാണ്‌ സൂചന. കഴിഞ്ഞില്ല

ഇനിയും പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും ലാലിന്റെ പ്രിയ സുഹൃത്തായ പ്രിയദര്‍ശന്‍ തന്നെയായിരിക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam