twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യാജ പതിപ്പിനെതിരെ നിര്‍മ്മാതാക്കള്‍

    By Nisha Bose
    |

    Piracy
    വ്യാജ സിഡികള്‍ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തി. പുതിയ ചിത്രങ്ങള്‍ വരെ ഇന്റര്‍നെറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സാബു ചെറിയാന്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ സാള്‍ട്ട് ആന്റ് പെപ്പര്‍, രതിനിര്‍വേദം എന്നീ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇത്തരം വ്യാജന്‍മാര്‍ മലയാള സിനിമയെ തകര്‍ക്കും.

    സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇത് ജാമ്യമില്ലാ കുറ്റമാക്കി മാറ്റണമെന്നും കുറ്റവാളികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

    അടുത്തിടെ പൃഥ്വിരാജ് നിര്‍മ്മിച്ച ഉറുമി എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ടൊറന്റ്‌സ് എന്ന സെര്‍ച്ച് എഞ്ചിനിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മലയാളം സിനിമകളുടെ വ്യാജ പതിപ്പ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നുവെന്നറിയിച്ച് കത്തയച്ചുവെന്ന് സൈബര്‍ പോലീസ് പറഞ്ഞു. വ്യാജ സിനിമകളുടെ ഉറവിടം കണ്ടുപിടിയ്ക്കാന്‍ സൈബര്‍ പോലീസിന് പ്രത്യേക പരിശീലനം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.

    English summary
    The Malayalam film industry is leaving no stone unturned to check the menace of video piracy. Producers have joined hands with the police to step up the vigil against video piracy. DVDs of latest Malayalam and Tamil films are sold like hot cakes across various shops in the city. The authorities are yet to develop a mechanism to prevent their sale.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X